INDIANEWSSPORTSTop News

റൺവേട്ടയിൽ ചരിത്രനേട്ടം കൊയ്ത് വിരാട്; സച്ചിനെയും പിന്നിലാക്കി നേടിയത് 108 മത്സരങ്ങളിൽ നിന്ന് 5066 റൺസ്

ജൊഹാനസ്ബർഗ്: ഏകദിനത്തിൽ പുതിയ ചാരിതാരം കുറിച്ച് വിരാട് കോലി. ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 11 റൺസെടുത്തതോടെ കോലി ഏകദിനങ്ങളിൽ വിദേശത്ത് ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്ററെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. 108 മത്സരങ്ങളിൽ നിന്ന് 5066 റൺസെടുത്താണ് ഏകദിനത്തിൽ അടിച്ചെടുത്തത്.

വിദേശത്ത് കോലിയെക്കാൾ 39 മത്സരങ്ങൾ അധികം കളിച്ച സച്ചിൻ 147 മത്സരങ്ങളിൽ നിന്നാണ് 5065 റൺസെടുത്തത്. 145 മത്സരങ്ങളിൽ 4520 റൺസെടുത്ത എം എസ് ധോണിയാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്. 117 മത്സരങ്ങളിൽ 3998 റൺസെടുത്ത രാഹുൽ ദ്രാവിഡ് നാലാമതും 110 മത്സരങ്ങളിൽ 3468 റൺസെടുത്തിട്ടുള്ള സൗരവ് ഗാംഗുലി അഞ്ചാമതുമാണ്. രാജ്യാന്തര ക്രിക്കറ്റിലെ കണക്കെടുത്താൽ വിദേശത്ത് ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റർ മുൻ ശ്രീലങ്കൻ നായകൻ കുമാർ സംഗക്കാരയാണ്. 149 മത്സരങ്ങളിൽ 5518 റൺസ്. 132 മത്സരങ്ങളിൽ 5090 റൺസെടുത്ത് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മുൻ ഓസീസ് നായകൻ റിക്കി പോണ്ടിംഗിനെയും കോലി ഇന്ന് പിന്നിലാക്കി.

കഴിഞ്ഞ രണ്ടുവർഷമായി രാജ്യാന്തര സെഞ്ചുറി ഇല്ലെങ്കിലും ഏകദിന ക്രിക്കറ്റിൽ സച്ചിന് പോലും സ്വന്തമാക്കാനാവാത്ത റെക്കോർഡുകൾ ഇപ്പോൾ കോലിയുടെ പേരിലുണ്ട്. കരിയറിൽ 43 ഏകദിന സെഞ്ചറികൾ നേടിയിട്ടുള്ള കോലി ഇതിൽ 20 ഉം നേടിയത് വിദേശത്താണ്. 24 വർഷം നീണ്ട കരിയറിൽ 49 ഏകദിന സെഞ്ചുറികളുള്ള സച്ചിന് പോലും 12 സെഞ്ചുറികൾ മാത്രമാണ് വിദേശത്തുള്ളത്. റിക്കി പോണ്ടിംഗിനും കുമാർ സംഗക്കാരക്കും വിദേശത്ത് 10 സെഞ്ചുറികൾ വീതമുണ്ട്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close