Movies

ഗോദ നായിക വാമിഖ ഗബ്ബി തബുവിനൊപ്പം പ്രധാന വേഷത്തിലെത്തുന്നു ; പുതിയ ചിത്രം ‘ഖുഫിയ’ പ്രഖ്യാപിച്ച് വിശാൽ ഭരദ്വാജ്

അമർ ഭൂഷൺ എഴുതിയ ‘escape to nowhere’ എന്ന നോവലിനെ ആസ്പദമാക്കി വിശാൽ ഭരദ്വാജ് സിനിമ പ്രഖ്യാപിച്ചു. ‘ഖുഫിയ’ എന്ന് പേരിട്ട ചിത്രം നെറ്റ്ഫ്‌ളിക്സിനു വേണ്ടിയാണ് ഒരുക്കുക. നടന്ന സംഭവങ്ങളെ മുൻനിർത്തിയുള്ള സ്പൈ ത്രില്ലറായിരിക്കും ചിത്രം.

സംവിധാനത്തിനൊപ്പം നിർമാണവും വിശാൽ ഭരദ്വാജ് തന്നെ നിർവഹിക്കുന്ന സിനിമയിൽ തബു, അലി ഫൈസൽ, വാമിഖ ഗബ്ബി, ആശിഷ് വിദ്യാർത്ഥി എന്നിവർ പ്രധാന താരങ്ങളെ അവതരിപ്പിക്കും. മഖ്ബൂൽ, ഹൈദർ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന സംവിധായകനാണ് വിശാൽ ഭരദ്വാജ്. ഈ ചിത്രങ്ങളിലൊക്കെ തബുവും പ്രവർത്തിച്ചിട്ടുണ്ട്. വിശാൽ ഭരദ്വാജിന്റെ മകൻ ആസ്മാൻ ഭരദ്വാജിന്റെ ആദ്യ ചിത്രം കുട്ടിയിലും തബു ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 2018ൽ പുറത്തിറങ്ങിയ പഠാഖ ആണ് വിശാൽ ഭരദ്വാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ഗോദ, നയൻ എന്നീ ചിത്രങ്ങളിലൂടെ മലയാളിക്കും പ്രിയങ്കരിയാണ് വാമിഖ ഗബ്ബി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close