KERALANEWS

കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം; രാത്രി 8 വരെ പ്രവേശനം അനുവദിക്കും

കോഴിക്കോട് ബീച്ചിൽ നാളെ മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. കോവിഡ് പ്രതിസന്ധി മൂലം സഞ്ചാരികൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു എന്നാൽ നിലവിലുള്ള നിയന്ത്രണം നാളെ മുതൽ നീക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. നാളെ മുതൽ രാത്രി എട്ടുവരെ പ്രവേശനം അനുവദിക്കും.

കോഴിക്കോട് ബീച്ച് മാസങ്ങൾക്കുമുൻപ് തുറന്നുകൊടുത്തിരുന്നെങ്കിലും രണ്ടാം വ്യാപനത്തിനു പിറകെ ആറു മാസം മുൻപ് ബീച്ചിൽ വീണ്ടും പ്രവേശനത്തിന് വിലക്കേർപ്പെടുത്തി. നിലവിൽ ജില്ലയിലടക്കം കോവിഡ് വ്യാപനം കുറഞ്ഞിട്ടും ബീച്ച് തുറന്നുകൊടുക്കാൻ നടപടിയുണ്ടായിരുന്നില്ല. മറ്റു ജില്ലകളിലും കോഴിക്കോട്ട് തന്നെ കാപ്പാട് ഉൾപ്പെടെയുള്ള ബീച്ചുകളും വിനോദകേന്ദ്രങ്ങളും സഞ്ചാരികൾക്കായി തുറന്നുകൊടുത്തപ്പോഴും കോഴിക്കോട് ബീച്ചിൽ കടുത്ത നിയന്ത്രണം തുടരുകയായിരുന്നു. കോടിക്കണക്കിനു രൂപ ചെലവഴിച്ച് നവീകരിച്ച ബീച്ച് കഴിഞ്ഞ ജൂലൈയിലാണ് നാട്ടുകാര്‍ക്ക് തുറന്നുകൊടുത്തത്. എന്നാൽ, ഇതിനുശേഷം സഞ്ചാരികൾക്ക് ഈ ബീച്ചുകളിലേക്കൊന്നും പ്രവേശനം അനുവദിച്ചിരുന്നില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close