KERALANEWS

വലിഞ്ഞിഴഞ്ഞ് വിഴിഞ്ഞം തുറമുഖ പദ്ധതി; തുറമുഖം പൂർത്തിയാക്കാൻ 3 വർഷം കൂടി ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്

തിരുവനന്തുപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷം കൂടുതൽ വേണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെയും സമീപിച്ചു.

2015-ൽ വിഴിഞ്ഞം കരാർ ഒപ്പിടുമ്പോൾ ആയിരം ദിവസം കൊണ്ട് പദ്ധതി പൂർത്തിയാവും എന്നാണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി വാഗ്ദാനം നൽകിയത്. ഒപ്പിട്ട കരാ‍ർ പ്രകാരം 2019 ഡിസംബറിൽ നി‍ർമ്മാണം തീ‍ർന്നില്ലെങ്കിൽ മൂന്ന് മാസം കൂടി നഷ്ടപരിഹാരം നൽകാതെ അദാനി ​ഗ്രൂപ്പിന് കരാറുമായി മുന്നോട്ട് പോകാം. ഇല്ലെങ്കിൽ അതിനു ശേഷം പ്രതിദിനം 12 ലക്ഷം വച്ച് അദാനി ഗ്രൂപ്പിൽ നിന്ന് പിഴ ഈടാക്കാം. എന്നാൽ അതുപ്രകാരം 2019 ഡിസംബ‍ർ മൂന്നിനകം പദ്ധതി പൂർത്തിയാക്കേണ്ട പദ്ധതി ഇനിയും പൂർത്തിയായിട്ടുമില്ല കൂടാതെ അധിക സമയം ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനാൽ അദാനി ​ഗ്രൂപ്പിനെതിരെ സർക്കാർ നടപടികൾ ആലോചിച്ചേക്കും. 2023 ഡിസംബറോടെ വിഴിഞ്ഞം പദ്ധതി പൂ‍ർത്തിയാക്കാം എന്നാണ് ഇപ്പോൾ ട്രൈബ്യൂണലിനെ അദാനി ​ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.തിരുവനന്തുപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തിയാക്കാൻ കാലാവധി നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ്. പദ്ധതി പൂർത്തിയാക്കാൻ മൂന്ന് വർഷം കൂടുതൽ വേണമെന്നാണ് അദാനി ഗ്രൂപ്പിന്റെ ആവശ്യം. കരാർ പൂർത്തിയാക്കാൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സർക്കാരിനെയും സമീപിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close