NEWSTECH

വ്ലോഗർമാർ സൂക്ഷിക്കണം; മുന്നറിയിപ്പുമായി ​ഗൂ​ഗിൾ

മുന്നറിയിപ്പുമായി ​ഗൂ​ഗിൾ. യുട്യൂബ് കണ്ടന്റ് ക്രിയേറ്റേഴ്സിനെ ലക്ഷ്യമിട്ട് വലിയൊരു ഫിഷിംഗ് ക്യാമ്പയിൻ നടക്കുന്നു എന്ന വിവരവുമായാണ് ​ഗൂ​ഗിൾ ​രം​ഗത്തെത്തിയിരിക്കുന്നത്. നിരവധി ചാനലുകളാണ് ഇത്തരത്തിൽ ഹാക്കര്‍മാര്‍ വിജയകരമായി ഹൈജാക്ക് ചെയ്തിരിക്കുന്നത്. ഇത്തരത്തിൽ ഹൈജാക്ക് ചെയ്ത ചാനലുകൾ വിറ്റൊഴിക്കുകയോ, ചാനലിന്റെ കഴ്ച്ചക്കാർക്കെതിരെ സാമ്പത്തികമായി തട്ടിപ്പ് നടത്തപകയോ ചെയ്യുന്ന പ്രവണതയാണ്ഉണ്ടായിട്ടുള്ളത്.

സംഭവം ഗൂഗിളിന്റെ ത്രെറ്റ് അനാലിസിസ് ഗ്രൂപ്പില്‍ നിന്നുള്ള സമീപകാല റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഈ തട്ടിപ്പിന് പിന്നിൽ ആരാണ് എന്നുള്ള ​ഗൂ​ഗിൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇത്തരം ഭീഷണിക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശ്നബാധിതരായ നിരവധി യൂട്യൂബ് ചാനലുകള്‍ പുനഃസ്ഥാപിച്ചുവെന്നും ഗൂഗിള്‍ പറയുന്നു.

റഷ്യന്‍ ഭാഷയിലുള്ള മെസേജ് ബോര്‍ഡിലാണ് ക്യാമ്പയിന്‍ നടക്കുന്നതെന്നും ഇതിനായി കുക്കികള്‍ മോഷ്ടിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു ഇക്കുട്ടർ ഹൈജാക്ക് ചെയ്യുന്ന രീതിയും വെത്യസ്ഥമാണ്. വ്യാജ ലോഗിന്‍ പേജുകള്‍, മാല്‍വെയര്‍ ലിങ്കുകള്‍ അല്ലെങ്കില്‍ യൂസര്‍ നെയിമുകള്‍, പാസ്‌വേഡുകള്‍ എന്നിവ ഉപയോഗിക്കുന്ന ഫിഷിംഗ് സ്‌കാമുകള്‍ പോലെയല്ല ഇതെന്നും കുറച്ചുകൂടി ഉയര്‍ന്ന വ്യക്തിഗത ഡാറ്റ, ലോഗിന്‍ ചെയ്യുമ്ബോള്‍ ബ്രൗസര്‍ സംരക്ഷിക്കുന്ന കുക്കികള്‍ എന്നിവയിലൂടെയാണ് അക്കൗണ്ട് ഹാക്കിങ് നടത്തുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close