NEWSviralWORLD

അഗ്നിപർവ്വത സ്ഫോടനത്തിലും തകരാത്ത ‘അത്ഭുത വീട്’; സ്പെയിനിലെ ലാ പാൽമ ദ്വീപിൽ അഗ്നിപർവ്വത്തിൽ നിന്ന് കുത്തിയൊലിച്ച ലാവയെ അതിജീവിച്ച ഒരേയൊരു വീട്; വൈറലാവുന്ന ദൃശ്യങ്ങൾ കാണാം

സ്പെയിനിലെ കാനറി ദ്വീപുകളിലൊന്നായ ലാ പാൽമ ദ്വീപിൽ കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ സംഭവിച്ച ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനമാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉടലെടുത്തത്. അഗ്നിപർവ്വതം പൊട്ടിത്തെറിച്ചത് വീടുകൾ നശിച്ചു. അയ്യായിരത്തിലധികം താമസക്കാരെയാണ് ഗ്രാമങ്ങളിൽ നിന്നും മാറ്റി പാർപ്പിച്ചത്. പൊട്ടിയൊലിച്ച അഗ്നിപർവ്വത ലാവ ജനവാസമേഖലകളെയും കാടുകളെയുമെല്ലാം കത്തിയെരിച്ചു. അഗ്നിപർവ്വതം പൊട്ടിയൊലിക്കുന്നതും വീടുകൾ തകരുന്നതും പർവ്വതത്തിൽ നിന്നും ലാവ ഒഴുകുന്നതുമെല്ലാം ഫോട്ടോകളായും വീഡിയോകളായും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. അത്തരത്തിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു ദൃശ്യമുണ്ട്. അഗ്നിപർവ്വതം പൊട്ടി ലാവ കുത്തിയൊഴുകി ഒരു പ്രദേശം മുഴുവൻ കത്തിയെരിഞ്ഞപ്പോഴും ഒരു വീട് മാത്രം നശിച്ചില്ല. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാവുന്നത് ആ അത്ഭുത വീടാണ്.

അഗ്നിപർവ്വത സ്ഫോടനത്തിന്റെ തീവ്രതയിൽ കാടുകളും ഗ്രാമങ്ങളും കത്തിയെരിഞ്ഞതോടെ ആ പ്രദേശം മുഴുവൻ കറുത്തിരുണ്ടു. എന്നാൽ കറുത്ത മണ്ണുകൊണ്ട് മൂടിയ പ്രദേശത്ത് തവിട്ട് മേൽക്കൂരയുള്ള ഒരു വെളുത്ത വീട് മാത്രമാണ് അവശേഷിക്കുന്നത്. ഇത് ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ചത് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ലാവയുടെ ഒഴുക്ക് മന്ദഗതിയിലായെങ്കിലും, ഉരുകിയ പിണ്ഡം വരും ദിവസങ്ങളിൽ കടലിലേക്ക് ഒഴുകിക്കൊണ്ട് കൂടുതൽ താഴേക്ക് നീങ്ങുമെന്ന ഭയം നിലനിൽക്കുന്നുണ്ട്. കാനറി ദ്വീപുകളിലെ ഭവനരഹിതരായവർക്കായി സർക്കാർ രണ്ട് ഭവന വികസനങ്ങൾ നടപ്പാക്കാൻ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close