Breaking NewsNEWSTrendingWORLD

പോൺ വീഡിയോ കാണുന്ന പ്രവാസികളെ കാത്തിരിക്കുന്നത് മുട്ടൻ പണി; പണിയും പോകും പണവും പോകും അഴിക്കുള്ളിൽ ആകുകയും ചെയ്യും

അബുദാബി: വി പി എൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ) ഉപയോ​ഗിച്ച് അശ്ലീല സൈറ്റുകളിൽ കയറി പോൺ വീഡിയോ കാണുന്ന പ്രവാസികൾക്ക് പണികിട്ടും. യു എ ഇയിൽ വി പി എൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെങ്കിലും നിരോധിത ആപ്പുകളും അശ്ലീല, ചൂതാട്ട സൈറ്റുകളും വി പി എൻ ഉപയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ വലിയ തുക പിഴ നൽകേണ്ടി വരും. ഒപ്പം തടവുശിക്ഷയും.

യു എ ഇ ഉൾപ്പടെയുള്ള ഗൾഫ് രാജ്യങ്ങളിൽ വി പി എൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‍വർക്കുകൾ) ഉപയോഗിക്കുന്നവരുടെ എണ്ണം വൻതോതിൽ കൂടുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഈ വർഷത്തെ ആദ്യപാദത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർദ്ധനവുണ്ടായെന്നാണ് നോർഡ് സെക്യൂരിറ്റി ഡാറ്റ വ്യക്തമാക്കുന്നത്. ഡേറ്റിംഗ്, ചൂതാട്ട, അശ്ലീല വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിനും വിഡിയോ–ഓഡിയോ കോളിംഗ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമാണ് പ്രവാസികൾ വിപിഎൻ ഉപയോ​ഗിക്കുന്നത്.

നിരോധിത വെബ്‌സൈറ്റുകൾ സന്ദർശിക്കുന്നതിനാണ് കൂടുതൽ ആൾക്കാരും വി പി എൻ ഉപയോഗിക്കുന്നത്. പ്രവാസികളിൽ ഏറെക്കൂടുതലും വാട്‌സാപ്പ്, സ്കൈപ്പ്, ഫെയ്സ്ടൈം, ഡിസ്കോർഡ് തുടങ്ങി ഏറെ പ്രചാരത്തിലുള്ള വീഡിയോ-ഓഡിയോ ആപ്പുകൾ ഉപയോഗിക്കാനും വി പി എന്നിനെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഡേറ്റിംഗ് , ചൂതാട്ട വെബ്സൈറ്റുകൾ, അശ്ലീല സൈറ്റുകൾ എടുക്കാനും വിപിഎൻ ഉപയോഗിക്കുന്നുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

അധികൃതർ നൽകുന്ന മാർഗ നിർദ്ദേശങ്ങൾ അനുസരിച്ച് യു എ ഇയിൽ വി പി എൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ല. എന്നാൽ ദുരുപയോഗത്തിന് ശക്തമായ ശിക്ഷയാണ് നിലവിലുള്ളത്. നിരോധിത ആപ്പുകളും അശ്ലീല, ചൂതാട്ട സൈറ്റുകളും വി പി എൻ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. ഇത്തരംകേസുകളിൽ പിടിക്കപ്പെട്ടാൻ വൻ തുക പിഴയടക്കേണ്ടിവരും. ഇതിനൊപ്പം ജയിൽ ശിക്ഷയും കിട്ടും. 500,000 ദിർഹം മുതൽ ഇരുപതുലക്ഷം ദിർഹം വരെയാണ് പിഴ ചുമത്തുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരന് മങ്കി പോക്സ് ലക്ഷണങ്ങൾ. യാത്രക്കാരനെ വിമാനത്താവളത്തിൽ നിന്ന് നേരെ ആലുവയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ജിദ്ദയിൽ നിന്ന് പുലർച്ചെ കൊച്ചിയിൽ എത്തിയതായിരുന്നു. ഉത്തർപ്രദേശ് സ്വദേശിയാണ്. ഇദ്ദേഹത്തിന്റെ സാമ്പിൾ ആലപ്പുഴയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനയ്ക്ക് അയച്ചു.

മങ്കിപോക്സ് പ്രതിരോധത്തിനുള്ള മാർഗ്ഗനിർദേശങ്ങൾ പുനഃപരിശോധിക്കാൻ ഇന്നലെ കേന്ദ്ര സർക്കാർ വിദഗ്ധരുടെ യോഗം ചേർന്നിരുന്നു. രാജ്യത്ത് ഒമ്പത് പേർക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലായിരുന്നു ആരോഗ്യ മന്ത്രാലയത്തിൻറെ നീക്കം. എമർജൻസി മെഡിക്കൽ റിലീഫ് ഡയറക്ടർ എൽ. സ്വാസ്തിചരണിൻറെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നാഷണൽ എയ്ഡ് കൺട്രോൾ ഓർഗനൈസേഷനിലെയും, ലോകാരോഗ്യ സംഘടനയിലെയും ഉദ്യോഗസ്ഥർ പങ്കെടുക്കുകയും ചെയ്തു.

ഈ യോഗത്തിലെ തീരുമാനം അനുസരിച്ച് പുതുക്കിയ മാർഗ്ഗനിർദേശങ്ങൾ ആരോഗ്യമന്ത്രാലയം ഇന്ന് പുറത്തിറക്കിയേക്കുമെന്നാണ് വിവരം. ഇന്നലെ ദില്ലിയിൽ ഒരു നൈജീരിയൻ സ്വദേശിക്ക് കൂടി മങ്കിപോക്സ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെയായിരുന്നു യോഗം വിളിച്ചു ചേർത്തത്. ദില്ലിയിൽ താമസിക്കുന്ന നൈജീരിയൻ സ്വദേശിക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ദില്ലിയിൽ നാലും കേരളത്തിൽ അഞ്ചും പേർക്ക് മങ്കിപോക്സ് സ്ഥിരീകരിക്കുകയും രാജ്യത്താകെ ഒൻപത് രോഗികളാവുകയും ചെയ്തു.

രോഗബാധിതനായ ഒരു വ്യക്തിയുമായി ദീർഘനേരം അല്ലെങ്കിൽ ആവർത്തിച്ചുള്ള സമ്പർക്കം ഉണ്ടെങ്കിൽ ആർക്കും മങ്കിപോക്സ് പിടിപെടാം. മങ്കിപോക്സ് ബാധിച്ച ഒരു രോഗിയുമായി സമ്പർക്കം പുലർത്തിയ കിടക്കകൾ പോലെയുള്ള ഏതെങ്കിലും വസ്തുക്കളുമായി സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കുക. രോഗബാധിതരുമായി സമ്പർക്കം പുലർത്തിയ ശേഷം കൈ ശുചിത്വം പാലിക്കുക. രോഗബാധിതരുടെ അടുത്ത് പോകുമ്പോൾ, മാസ്കുകളും ഡിസ്പോസിബിൾ കൈയ്യുറകളും ധരിക്കുക. പരിസര ശുചീകരണത്തിന് അണുനാശിനികൾ ഉപയോഗിക്കുക. മങ്കിപോക്സ് രോ​ഗം ബാധിച്ചവർ ഉപയോ​ഗിച്ച കിടക്ക, ടവ്വൽ എന്നിവ ഉപയോ​ഗിക്കരുത്. മങ്കിപോക്സിന്റെ ലക്ഷണങ്ങൾ കണ്ടാൽ പൊതുപരിപാടികളിൽ പങ്കെടുക്കരുത്.

ഒരൊറ്റച്ചാട്ടത്തിലൂടെ ശ്രീശങ്കർ ഉറപ്പിച്ചത് ഇന്ത്യൻ കായിക ചരിത്രത്തിലെ പുതു റെക്കോർഡ്

ബർമിങ്ഹാം:കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം എം. ശ്രീശങ്കർ. കോമൺവെൽത്ത് ഗെയിംസ് പുരുഷ ലോങ്ജംപ് ഫൈനലിൽ വെള്ളിമെഡൽ നേടി ശ്രീശങ്കർ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തി. പുരുഷ ലോങ്ജംപിൽ ഇന്ത്യക്ക് ആദ്യമായിട്ടാണ് മെഡൽ നേടാനാകുന്നത്. 8.08 മീറ്റർ ചാടിയാണ് ശ്രീശങ്കർ മലയാളികളുടെ ശ്രീ ചരിത്രം കുറിച്ചത്. മെഡൽ നിരാശ നിറഞ്ഞ ആദ്യ നാലു അവസരങ്ങൾക്കുശേഷം ഒരൊറ്റച്ചാട്ടത്തിലൂടെ ശ്രീശങ്കർ ആ നേട്ടം സ്വന്തമാക്കുകയായിരുന്നു.

സ്വർണം നേടിയ ബഹാമാസിന്റെ ലാക്വാൻ നയിനും ശ്രീശങ്കറിന്റെ അതേ ദൂരം മാത്രമാണ് ചാടിയത്. പക്ഷേ തന്റെ രണ്ടാമത്തെ ശ്രമത്തിൽ തന്നെ മികച്ച ദൂരം മറികടന്നതിനാൽ സ്വർണം നേടി. ശ്രീശങ്കർ തന്റെ അഞ്ചാം ശ്രമത്തിലാണ് മെഡൽ കരസ്ഥമാക്കാനായ 8.08 മീറ്റർ ദൂരം കടന്നത്. ആദ്യ മൂന്ന് ജമ്പുകളിൽ 7.60 മീറ്റർ, 7.84, 7.84 എന്നിങ്ങനെയായിരുന്നു ശ്രീശങ്കറിന്റെ ചാട്ടം. നാലാം ശ്രമത്തിൽ എട്ടുമീറ്റർ മറികടന്നെങ്കിലും ഒരു സെന്റിമീറ്ററിന്റെ വ്യത്യാസത്തിൽ ഫൗളായി. ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെൻ വെങ്കലം (8.06 മീറ്റർ) നേടി.

ലോങ്ജംപിൽ ഇന്ത്യക്ക് രണ്ട് മെഡൽപ്രതീക്ഷകളായിരുന്നു ഉണ്ടായിരുന്നത്. മറ്റൊരു മലയാളി താരം മുഹമ്മദ് അനീസ് യഹിയയും ഫൈനലിൽ മത്സരിച്ചിരുന്നു. മുഹമ്മദ് അനീസ് 7.97 മീറ്റർ ചാടി അഞ്ചാം സ്ഥാനത്തെത്തി. ആറാം ശ്രമത്തിലാണ് അനീസ് മികച്ച ദൂരം കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയുടെ ജോവാൻ വാൻ വൂറൻ (8.06 മീ.) വെങ്കലം നേടി. ബർമിങ്ങാം കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിലെ ഇന്ത്യയുടെ രണ്ടാമത്തെ മെഡലാണ് ശ്രീശങ്കറിന്റേത്. നേരത്തെ ഹൈജംപിൽ തേജസ്വിൻ ശങ്കർ വെങ്കലം നേടിയിരുന്നു. കഴിഞ്ഞ രണ്ട് ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ടോക്യോ ഒളിമ്പിക്സിലും പങ്കെടുത്ത ശ്രീശങ്കറിന് സീനിയർ അന്താരാഷ്ട്ര മത്സരത്തിൽ ലഭിച്ച പ്രധാന മെഡലാണിത്.

ഇന്നു പുലർച്ചെ നടന്ന ഫൈനൽ മത്സരത്തിൽ ഇന്ത്യൻ ആരാധകരുടെ ചങ്കിടിപ്പ് വർധിപ്പിക്കുന്നതായിരുന്നു ശ്രീശങ്കറിന്റെ ഓരോ ചാട്ടങ്ങളും. യോഗ്യതാ റൗണ്ടിലെ ഏറ്റവും മികച്ച പ്രകടനത്തോടെ ഫൈനലിലെത്തിയ ശ്രീശങ്കർ അനായാസം മെഡൽ നേടുമെന്നു പ്രതീക്ഷിച്ചെങ്കിലും തുടക്കം പിഴച്ചു. ആദ്യ ചാട്ടത്തിൽ 7.60 മീറ്റർ പിന്നിട്ട ശ്രീശങ്കർ തുടർന്നുള്ള 2 ശ്രമങ്ങളിൽ ചാടിയത് 7.84 മീറ്റർ മാത്രമായിരുന്നു. ബഹാമാസിന്റെ ലാക്വാൻ നയിനും ദക്ഷിണാഫ്രിക്കയുടെ ജൊവാൻ വാൻ വൂറെന്നും ജമൈക്കയുടെ ഷോൺ തോംസണും ഇതിനുള്ളിൽ 8 മീറ്ററിനു മുകളിൽ ചാടുകയും ചെയ്തതോടെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മെഡൽ നഷ്ടമാകുമോയെന്ന ആശങ്കയായിരുന്നു ഇന്ത്യൻ ആരാധകരുടെ മനസ്സിൽ.

ഫൈനലിലെ 4 അവസരങ്ങൾ പൂർത്തിയായപ്പോൾ ആറാംസ്ഥാനത്തായിരുന്നു ശ്രീശങ്കർ. എന്നാൽ അഞ്ചാമത്തെ ചാട്ടത്തിൽ 8.08 മീറ്റർ പിന്നിട്ടതോടെ രണ്ടാംസ്ഥാനത്തേക്കു കുതിച്ചുകയറി. സ്വർണം നേടാൻ അവസാന ഊഴത്തിൽ മെച്ചപ്പെട്ട പ്രകടനം ശ്രീശങ്കറിന് അനിവാര്യമായിരുന്നു. കരിയറിൽ 8.36 മീറ്റർ പിന്നിട്ടുള്ള ശ്രീശങ്കർ അവസാന ഊഴത്തിൽ വിസ്മയം കാട്ടുമെന്നു പ്രതീക്ഷിച്ചെങ്കിലും ആ ജംപ് ഫൗളായതോടെ സ്വർണ പ്രതീക്ഷകൾ അസ്തമിച്ചു. പാലക്കാട് യാക്കര സ്വദേശിയായ ശ്രീശങ്കർ മുൻ ഇന്ത്യൻ അത്ലറ്റുകളായ എസ്. മുരളിയുടെയും കെ.എസ്. ബിജിമോളുടെയും മകനാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close