KERALANEWS

പ്രതിപക്ഷം ഇന്നും സഭ ബഹിഷ്കരിച്ചു; മുഖ്യമന്ത്രി മൗനം തുടരുന്നത് പ്രതിഷേധാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : ചോദ്യോത്തരവേളയില്‍ മുഖ്യമന്ത്രി മറുപടി പറയാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്ക്കരിച്ചു. ഡോളർ കടത്തു കേസിൽ മുഖ്യമന്ത്രിക്കെതിരായ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസങ്ങളിലായി നിയമസഭക്കകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. മുഖ്യമന്ത്രി മൗനം തുടരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യാത്തത് അനൗചിത്യമാണെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ ബാനര്‍ ഉയര്‍ത്തുന്നത് ചട്ടവിരുദ്ധമാണെന്ന് സ്പീക്കർ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റേത് സമരാഭാസമെന്ന് എംൽഎ പി.എസ്.സുപാല്‍ ആരോപിച്ചു. അതേസമയം പ്രതിപക്ഷ നേതാവിന് ഡല്‍ഹിയില്‍ പോകാനാണ് ബഹിഷ്കരണമെന്ന് ഇ.കെ.വിജയന്‍ പരിഹസിച്ചു. ഇന്നലെ ഈ വിഷയത്തിൽ അടിയന്തിരപ്രമേയ നോട്ടീസ് പോലും പരിഗണിക്കാൻ ഭരണപക്ഷം തായ്യാറാവാതിരുന്നതിനെത്തുടർന്ന് സഭയ്ക്ക് പുറത്ത്
പ്രതിപക്ഷം അടിയന്തിര പ്രമേയ നോട്ടീസ് അവതരിപ്പിച്ചിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close