INDIANEWS

വീടിന്റെ ഭിത്തിയിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ മൂന്ന് കുട്ടികള്‍ അടക്കം അഞ്ച് പേര്‍ മരിച്ചു; രണ്ട് കുട്ടികള്‍ക്ക് പരിക്ക്


ഹൈദരാബാദ്: വീടിന്റെ ഭിത്തി ഇടിഞ്ഞ് വീണ് അഞ്ച് പേര്‍ മരിച്ചു. മൂന്ന് കുട്ടികളും ഇവരുടെ മാതാപിതാക്കളുമാണ് മരിച്ചത്. രണ്ട് കുട്ടികള്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.

തെലങ്കാനയിലെ ജോഗുലമ്പ ഗഡ്വാള്‍ ജില്ലയിലാണ് അപകടമുണ്ടായത്. പുദ്ദേദുള്ള മോഷ(40), ഭാര്യ ശാന്തമ്മ(35)ചരണ്‍(11), തേജ(9) രാമു(7) എന്നിവരാണ് മരിച്ചത്. സ്‌നേഹ(5), ചിന്ന(4) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തി. വീടിന്റെ ഒരു ഭിത്തി ഏറെ ദ്രവിച്ച അവസ്ഥയിലായിരുന്നു. കുടുംബം ഉറങ്ങിക്കിടന്ന സമയത്താണ് അപകടമുണ്ടായത്.

പിറ്റേദിവസം രാവിലെ നാട്ടുകാരാണ് വീടിന്റെ ഭിത്തി തകര്‍ന്ന്് കിടക്കുന്നത് കണ്ടത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം സംസ്‌കരിച്ചു.

സംഭവത്തില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് അഞ്ച് ലക്ഷം രൂപ സഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close