INDIANEWS

ഗ്രാമവാസികൾ തമ്മിൽ തർക്കം; കോടാലികൊണ്ട് വെട്ടേറ്റ് രണ്ട് പേർ മരിച്ചു; കൊല്ലപ്പെട്ടവരിൽ 10,000 രൂപ പാരിതോഷികം കിട്ടുന്ന കുറ്റവാളിയും

ഗ്വാളിയോർ: മധ്യപ്രദേശിൽ ഗ്രാമവാസികളുമായുള്ള തർക്കത്തിൽ രണ്ട് പേർ മരിച്ചു. തിങ്കളാഴ്ച ഗ്രാമവാസികളുമായുള്ള തർക്കത്തെ തുടർന്ന് ഗ്വാളിയോറിലെ ഗിജോറയിലെ ധർമ്മപുര ഗ്രാമത്തിലാണ് രണ്ട് പേർ കൊല്ലപ്പെട്ടത്. മരിച്ചവരിൽ 10,000 രൂപ പാരിതോഷികമുള്ള കുറ്റവാളിയും.

ഗ്രാമവാസികളുമായി തകർക്കമുണ്ടാവുകയും തുടർന്ന് കോടാലിക്ക് വെട്ട് ഏൽക്കുകയുമായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇരുവരും മരിച്ചു. തുടർന്ന് പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചവരിൽ കുറ്റവാളിയും ഉണ്ടെന്ന് അറിഞ്ഞത്.

രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ ഗിജോറയിലെ ധർമ്മപുര ഗ്രാമത്തിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്ത് എത്തുകയായിരുന്നു, മരിച്ചവരിൽ ഒരാൾ 10,000 പാരിതോഷികമുള്ള കുറ്റവാളിയാണെന്ന് തിരിച്ചറിഞ്ഞു എന്ന് പോലീസ് സൂപ്രണ്ട് (എസ്പി) അമിത് സംഘി പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close