Breaking NewsKERALANEWS

വടക്കൻ ജില്ലകളിലും മഴ കനക്കും; രാത്രിയിൽ മഴ ശക്തമായേക്കും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

കണ്ണൂർ: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിലും മഴ കനക്കുന്നുവെന്ന് മുന്നറിയിപ്പ്. രാത്രിയോടെ വടക്കൻ മേഖലയിൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിൽ അതീവശ്രദ്ധ വേണമെന്നും മുന്നറിയിപ്പുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ശക്തമായ മഴയുണ്ട്.

കാസർകോട് ഭാഗങ്ങളിൽ ശക്തമായി മഴ പെയ്യുന്നുണ്ട്. വെള്ളരിക്കുണ്ടിൽ അതിശക്തമായ മഴയാണ്. ഇവിടെ മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ചെറുപുഴ–ചീറ്റാരിക്കൽ‍ റോഡിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. വൈകുന്നേരത്തോടെ കോഴിക്കോടിന്റെ കിഴക്കൻ മലയോരമേഖലയിൽ മഴ ശക്തമായി പെയ്യുന്നുണ്ട്. കോടഞ്ചേരി, കൂരാചുണ്ട്, തിരുവമ്പാടി തുടങ്ങി സ്ഥലങ്ങളിലാണ് മഴ. ഇതിൽ കോടഞ്ചേരിയിലാണ് ശക്തിയേറിയ മഴയാണ് പെയ്യുന്നത്.

മഴയെ തുടർന്ന് തിരുവമ്പാടി ടൗണിൽ വെളളം കയറുകയുണ്ടായി. ഇവിടെ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണു. അപകടത്തിൽ ആർക്കും പരുക്കില്ല. കൂടാതെ നെല്ലിപ്പൊയിൽ–ആനക്കാംപൊയിൽ റോഡിൽ മുണ്ടൂർ പാലത്തിൽ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. കോഴിക്കോട് ജില്ലയിലെ മലയോരമേഖലയിൽ കനത്ത മഴയാണ് നിലവിൽ പെയ്യുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close