KERALANEWS

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു; 2,396.50 അടിയായാണ് ജലനിരപ്പ് ഉയർന്നത്

ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയർന്നു. 2,396.50 അടിയായാണ് ജലനിരപ്പ് ഉയർന്നത്. ജലനിരപ്പ് ഉയർന്ന് 2396.86 അടിയിൽ എത്തിയാൽ ഓറഞ്ച് അലേർട്ട് പുറപ്പെടുവിക്കും. ഇന്ന് ഉച്ചവരെയുള്ള സാഹചര്യം വിലയിരുത്തി നിലവിൽ ഡാമുകൾ തുറക്കേണ്ട സാഹചര്യമില്ലെന്നും ജല കമ്മീഷൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളിൽ ജലനിരപ്പ് കുറയുന്നുണ്ട്. മഴ കുറഞ്ഞതിനാൽ നദികളിൽ ജലനിരപ്പ് ഉയരാൻ സാധ്യതയില്ലെന്നും ജല കമ്മിഷൻ പ്രളയ വിഭാഗം ഉദ്യോഗസ്ഥ ഡോ. സിനി മെനോഷ്.

ഇടുക്കി ഡാം ഉൾപ്പെടെ കേരളത്തിലെ വലിയ രണ്ട് ഡാമുകലിലെ ജല നിരപ്പാണ് കേന്ദ്ര ജല കമ്മിഷൻ പരിശോധിക്കുന്നത്. അപകട നിലയ്ക്ക് മുകളിൽ എത്തിയാൽ മാത്രമാണ് ഈ ഡാമുകൾ തുറന്നുവിടുക. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജല കമ്മിഷൻ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇടുക്കി ഡാമിൽ ജലനിരപ്പ് ഉയരുന്നത് നിലവിൽ ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇടുക്കി ജില്ലയിൽ മഴ ശക്തമായി തുടരുകയാണ്. തൊടുപുഴയിലും കട്ടപ്പനയിലും അതിശക്തമായ മഴയാണ് പെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close