KERALANEWSTop News

സം​സ്ഥാ​ന​ത്ത് കനത്ത മഴ; ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ്​ ഉയരുന്നു; സ്ഥിതി ആ​ശ​ങ്ക​ജ​ന​ക​മ​ല്ലെ​ന്ന്​ കെ.​എ​സ്.​ഇ.​ബി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് രണ്ട് ദിവസമായി മഴ തകർത്ത് പെയ്യുകയാണ്. ശക്തമായ മഴ തുടരുകയാണെങ്കിൽ സം​സ്ഥാ​ന​ത്തെ ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉയരും. എന്നാൽ സം​സ്ഥാ​ന​ത്തെ ജ​ല​സം​ഭ​ര​ണി​ക​ളി​ലെ ജ​ല​നി​ര​പ്പ്​ ആ​ശ​ങ്ക​ജ​ന​ക​മ​ല്ലെ​ന്നാണ്​ കെ.​എ​സ്.​ഇ.​ബിയുടെ വി​ല​യി​രു​ത്തൽ. ഇന്നലെ ചെറിയ ജലസംഭരണികൾ തുറന്നിരുന്നു. പ്രധാന അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്നും കെ.​എ​സ്.​ഇ.​ബി വ്യക്തമാക്കി.

ചെ​റു​കി​ട ജ​ല​സം​ഭ​ര​ണി​ക​ളാ​യ കു​ണ്ട​ള, പൊ​രി​ങ്ങ​ല്‍​ക്കു​ത്ത്, മൂ​ഴി​യാ​ര്‍ എനിനുവയാണ് ഇന്നലെ തുറന്നത്. ലോ​വ​ര്‍ പെ​രി​യാ​ര്‍ (പാ​മ്ബ്ല), ക​ല്ലാ​ര്‍​ക്കു​ട്ടി തു​ട​ങ്ങി​യ​ ജ​ല​സം​ഭ​ര​ണി​കൾ നി​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​വ​യി​ല്‍​നി​ന്ന്​ ജ​ലം തു​റ​ന്നു​വി​ടും. വലിയ അണക്കെട്ടുകൾ എടുത്തു നോക്കിയാൽ അണക്കെട്ടുകളുടെ സം​ഭ​ര​ണ​ശേ​ഷി അ​പ്പ​ര്‍ റൂ​ള്‍ ലെ​വ​ലി​ന്​ ഏ​റെ താ​ഴെ ആ​യ​തി​നാ​ല്‍ തു​റ​ന്നു​വി​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ബോ​ര്‍​ഡ് പറയുന്നത്​. ഇ​ടു​ക്കി​യി​ല്‍ 79.86 ശ​ത​മാ​ന​മാ​ണ്​ തി​ങ്ക​ളാ​ഴ്​​ച്ചയിലെ ജ​ല​നി​ര​പ്പ്. ഇ​ട​മ​ല​യാ​ര്‍ 81.15, ബാ​ണാ​സു​ര സാ​ഗ​ര്‍ 81.07 എ​ന്നി​ങ്ങ​നെ​യാ​ണ്​ നി​ല. ക​ക്കി​യി​ല്‍ 79.38 ശ​ത​മാ​ന​മാ​ണ്​ ജ​ല​നി​ര​പ്പ്. ശ​ബ​രി​ഗി​രി പ​ദ്ധ​തി​യി​ല്‍ ക​ക്കി​യി​ലെ ജ​ലം ഉ​പ​യോ​ഗി​ച്ച്‌​ പ​ര​മാ​വ​ധി ശേ​ഷി​യി​ല്‍ വൈ​ദ്യു​തി ഉ​ല്‍​പാ​ദി​പ്പി​ക്കു​ന്നു.

ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലെ ജ​ല​നി​ര​പ്പിന്റെ കാര്യത്തിലാണ് വിഷമം. എന്നാൽ ഇക്കാര്യം​ ത​മി​ഴ്നാ​ട്​ സ​ര്‍​ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വി​ല​യി​രു​ത്തി​വ​രി​ക​യാ​ണ്. നി​ല​വി​ല്‍ പ​റ​മ്പി​ക്കു​ളം ജ​ല​സം​ഭ​ര​ണി​യി​ല്‍​നി​ന്ന്​ 4400 ക്യൂ​സെ​ക്സ് (124.6 ക്യൂ​മെ​ക്സ്) ജ​ലം ചാ​ല​ക്കു​ടി​പ്പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്നു​ണ്ട്. ത​മി​ഴ്നാ​ട് ഷോ​ള​യാ​റി​ല്‍​നി​ന്ന് കേ​ര​ള ഷോ​ള​യാ​റി​ലേ​ക്ക് ജ​ലം ഒ​ഴു​ക്കു​ന്നി​ല്ല. ഇതിനാൽ ചാ​ല​ക്കൂ​ടി ന​ദീ​ത​ട​ത്തി​ല്‍ വലിയ തോതിലുള്ള ആശങ്ക വേണ്ടെന്നാണ് അധികാരികൾ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close