
ഇടുക്കി: മുല്ലപ്പെരിയാറിൽ അണക്കെട്ടിലെ സ്പിൽവേ ഷട്ടറുകൾ തുറന്നതോടെ പെരിയാർ തീരത്തെ വീടുകളിലടക്കം വെള്ളം കയറി. ഏകദേശം മൂന്നടിയോളം നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണിത്. മഞ്ചുമല ആറ്റോരം ഭാഗത്തെ വീടുകളിലാണ് വെള്ളം കയറിയത്. ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയായതോടെയാണ് ഒൻപത് ഷട്ടറുകൾ തുറന്നത്.
നിലവിൽ 5691.16 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. അഞ്ചു ഷട്ടറുകള്‍ 60 സെന്റീമീറ്ററും നാല് ഷട്ടറുകള്‍ 30 സെന്റീമീറ്ററുമാണ് ഉയര്‍ത്തിയിരിക്കുന്നത്. പുലർച്ചെ 3.55 നാണ് ജലനിരപ്പ് സുപ്രീം കോടതി വിധി പ്രകാരം അനുവദിനീയമായ 142 അടിയിലെത്തിയത്. ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി. സ്പിൽ വെയിലെ 4 ഷട്ടറുകൾ കൂടി തുറന്നു. ആകെ 6 ഷട്ടറുകളാണ് തുറന്നിരിക്കുന്നത്.
ഇന്നലെ രാത്രി മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിൽ പെയ്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. പുലർച്ചെ പരമാവധി സഭരണ ശേഷിയായ 142 അടിയിലേക്ക് വെള്ളം എത്തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് തമിഴ്നാട് വെള്ളം തുറന്നു വിട്ടത്. ആറ് ഷട്ടറുകളും 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ഷട്ടറുകൾ കൂടുതൽ തുറന്ന സാഹചര്യത്തിൽ പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം കൊടുത്തിട്ടുണ്ട്. നദിയിലെ വെള്ളം ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയാണ്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്