KERALANEWS

ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു; സ്ഥിതി ആശങ്കാജനകമെന്ന് എം എൽ എ

ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു നിലവിലെ സ്ഥിതി ആശങ്കാജനകമെന്ന് എം എൽ എ ടി ജെ സനീഷ് കുമാർ. ചാലക്കുടി പുഴയിലേക്ക് വൻതോതിൽ ജലം എത്തുന്നുണ്ട്. ഇത്തരത്തിൽ ജലം ഉയരുന്ന സ്ഥിതി ആശങ്കാജനകമെന്നും അദ്ദേഹം പറഞ്ഞു. ചാലക്കുടി പുഴയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും മാറാൻ ആളുകൾ തയാറാവണമെന്ന് എം എൽ എ പ്രതികരിച്ചു.

ചാലക്കുടി പുഴയിൽ നിന്ന് പുറത്തേക്ക് ഒഴുക്കുന്നത് സെക്കൻഡിൽ 24.47 ഘനയടി വെള്ളം. പറമ്പിക്കുളത്ത് നിന്ന് നീരൊഴുക്ക് കൂടിയതോടെ ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു. ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് തൃശൂർ ജില്ലാ കലക്ടർ അറിയിച്ചു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, കറുകുറ്റി, അന്നമനട, പൊയ്യ എന്നീ മേഖലകളിൽ വെള്ളം കയറാനാണ് സാധ്യത. ചിമ്മിനി ഡാമിൻറെ ഷട്ടറുകൾ ഉയർത്തിയതോടെ. കരുവന്നൂർ, കുറുമാലി പുഴയുടെ തീരങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
അതേസമയം തൃശൂർ ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close