KERALANEWS

വയനാട് വന്യജീവി സങ്കേതത്തിൽ കടുവകൾക്കായി സ്വാന്തന പരിചരണ യൂണിറ്റ്; നിർമ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നു

വയനാട്: വയനാട്ടിലെ വന്യജീവി സങ്കേതത്തിൽ കടുവകൾക്കായി മൃഗ സത്രം, സ്വാന്തന പരിചരണ യൂണിറ്റ് എന്നിവയുടെ നിർമ്മാണം പുരഗമിച്ചുകൊണ്ടിരിക്കുന്നു. വയനാട്ടിലെ ഈ വന്യജീവി സങ്കേതം കേരളത്തിൽ നിലവിലുള്ള കടുവകളുടെ പകുതിയിലധികം മൃഗങ്ങളുടെയും സുരക്ഷിത താവളമാണ്. സംസ്ഥാനത്ത് നടക്കുന്ന ഈ ആദ്യ സംരംഭം വന്യജീവി സങ്കേതത്തിന് കീഴിലുള്ള കുറിച്ചിയാട് വനമേഖലയിലാണ് സ്ഥാപിക്കുന്നത്. കുറിച്യാട് ഫോറസ്റ്റ് റേഞ്ചിലെ പച്ചടിയിൽ വനംവകുപ്പിന്റെ ഉപേക്ഷിക്കപ്പെട്ട കുരുമുളക് തോട്ടമായ വനലക്ഷ്മിയുടെ പരിസരത്താണ് 90 ലക്ഷം രൂപ ചെലവിൽ യൂണിറ്റ് സ്ഥാപിക്കുന്നത്.

കടുവ, പുള്ളിപ്പുലി തുടങ്ങിയ പ്രധാന മാംസഭുക്കുകളുടെ പുനരധിവാസ കേന്ദ്രമായിരിക്കും ഈ യൂണിറ്റ്. ഒരേ സമയം ഇവിടെ നാല് മൃഗങ്ങളെ പാർപ്പിക്കാൻ കഴിയും. പദ്ധതി പ്രകാരം, പരിക്കേറ്റതും രോഗം ബാധിച്ചതുമായ മൃഗങ്ങളെ പിടികൂടിയ ശേഷം കേന്ദ്രത്തിൽ ചികിത്സിക്കും. മൃഗശാലകളിൽ പുനരധിവസിപ്പിക്കുകയോ അവരുടെ ആരോഗ്യത്തെ ആശ്രയിച്ച് ചികിത്സയ്ക്ക് ശേഷം കാട്ടിലേക്ക് വിടുകയോ ചെയ്യും.

അടിയന്തിര സാഹചര്യങ്ങളിൽ, മൃഗങ്ങളെ ചികിത്സിക്കാൻ ഈ യൂണിറ്റ് ഉപയോഗിക്കും. സംരക്ഷണ നടപടികളുടെ ഭാഗമായി യൂണിറ്റിന് ചുറ്റും ഒരു കിടങ്ങും നിർമ്മിക്കുന്നു. ഒരു മാസത്തിനുശേഷം യൂണിറ്റ് പ്രവർത്തനക്ഷമമാക്കാനാണ് അധികൃതരുടെ തീരുമാനം. രണ്ട് വർഷത്തിനുള്ളിൽ വയനാട്ടിൽ നിന്ന് ഏഴ് കടുവകളെ വകുപ്പ് പിടികൂടിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close