KERALANEWS

വയനാട്ടിലെ ടൂറിസം കേന്ദ്രങ്ങൾ ദുരന്ത രഹിതമാക്കുന്നു; രാജ്യത്ത് ആദ്യമായി സമഗ്ര പദ്ധതിയുമായി ജില്ലാ ഭരണകൂടവും ടൂറിസം വകുപ്പും

കല്പറ്റ: വയനാട് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നടപ്പിലാക്കുന്ന ദുരന്ത നിവാരണ പദ്ധതിയുടെ ഉദ്ഘാടനം പൂക്കോട് തടാകത്തിൽ ജില്ലാ കലക്ടർ എ. ഗീത നിർവഹിച്ചു. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും സംയുക്തമായി പദ്ധതി നടപ്പാക്കുന്നത്. രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ടൂറിസം കേന്ദ്രങ്ങൾക്ക് മാത്രമായി സമഗ്രമായ ഒരു ദുരന്ത നിവാരണ പദ്ധതി ആരംഭിക്കുന്നത്.

പദ്ധതിയുടെ ഭാഗമായി ഓരോ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പ്രത്യേകം ദുരന്ത നിവാരണ പ്ലാനും , പ്രത്യേക പരിശീലനം ലഭിച്ച എമർജൻസി റെസ്പോൺസ് ടീമും, ഓരോ പ്രദേശത്തെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് മുന്നറിയിപ്പ് സംവിധാനങ്ങളും ഉണ്ടാവും. ഇതിന്റെ ഭാഗമായി സേഫ് ടുറിസം ക്യാംപെയിനും ജില്ലയിൽ ആരംഭിച്ചു. വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ വയനാടിനെ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപെടുന്നതിന് പദ്ധതി സഹായിക്കുമെന്ന് ദുരന്ത നിവാരണ പ്പാൻ പ്രകാശനം ചെയ്ത് കൊണ്ട് കലക്ടർ പറഞ്ഞു.

റെഡ്ക്രോസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ അടിയന്തിര ഘട്ട രക്ഷാപ്രവർത്തനത്തിന്റെ മോക്ഡ്രിൽ നടന്നു. ഡപ്യൂട്ടി കലക്ടർ അബൂബക്കർ , ഡി റ്റി പി സി സെക്രട്ടറി മുഹമ്മദ് സലീം, ദുരന്തനിവാരണ വിഭാഗം മാനേജർ അമിത് രമണൻ , ഹസാർഡ് അനലിസ്റ്റ് അരുൺ , മാനേജർ രതീഷ് എന്നിവർ പ്രസംഗിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close