KERALANEWS

ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിൽ കൂടെയുണ്ട് ; ആയിഷ സുൽത്താനയോട് മുഖ്യമന്ത്രി

തിരുവനന്തപുരം : ലക്ഷദ്വീപ് ജനങ്ങളുടെ ആവശ്യങ്ങൾക്കായുള്ള പോരാട്ടത്തിൽ ആയിഷ സുൽത്താനക്ക് എല്ലാ പിന്തുണയും നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ജനത ദ്വീപിന് നൽകുന്ന പിന്തുണയ്ക്ക് നന്ദി അറിയിക്കാൻ മുഖ്യമന്ത്രിയെ കാണാൻ ആയിഷ അങ്ങോട്ട് അഭ്യർത്ഥിക്കുകയായിരുന്നു. നേരത്തെ ശ്രമിച്ചിരുന്നെങ്കിലും ഇപ്പോഴാണ് സാധ്യമായത്. ലക്ഷദ്വീപ് വിഷയത്തിൽ നടക്കുന്ന കാര്യങ്ങളാണ് സംസാരിച്ചത്.

കേരളം നിയമസഭാ ലക്ഷദ്വീപിന് നേരത്തെ പിന്തുണ അറിയിച്ചിരുന്നു. അതിനാൽ തന്നെ മുഖ്യമന്ത്രിയെ കണ്ടു നന്ദി പറയണം എന്ന് കരുതിയിരുന്നതാണ്. വൈകിയാണ് സാധിച്ചതെന്ന് മാത്രം. തനിക്കെതിരായ എഫ്ഐആർ റദ്ദു ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. നിലവിൽ അന്വേഷണ ഏജൻസിയിൽ നിന്നു ബുദ്ധിമുട്ടിക്കുന്ന നടപടികളില്ലെന്നും ആയിഷ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close