KERALANEWSTrendingviral

പടച്ചോനെ…മലബാറിൽ കല്യാണത്തിരക്ക് ! പെൺകുട്ടികളുടെ കല്ല്യാണ പ്രായം 21 ആക്കി ഉയർത്താനുള്ള നിയമം വരുന്നു; വിവരം അറിഞ്ഞതോടെ മലബാർ മേഖലയിൽ മുസ്ലിം കല്ല്യാണങ്ങളുടെ എണ്ണം കൂടുന്നു; എത്രയും പെട്ടെന്ന് വിവാഹം ചെയ്തയയ്ക്കാൻ ചില തീവ്ര മതസംഘടനകളുടെ നിർദേശവും

മലപ്പുറം: പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആക്കി ഉയർത്താനുള്ള നിയമം വരുന്നെന്ന് അറിഞ്ഞതോടെ മലബാർ മേഖലയിൽ മുസ്ലിം കല്ല്യാണങ്ങളുടെ എണ്ണവും വർധിക്കുന്നു. നിയമം വരും മുമ്പ് പെൺകുട്ടികളെ കെട്ടിച്ച് വിടാനാണ് ഇക്കൂട്ടർ ശ്രമിക്കുന്നത്. പതിനെട്ട് പൂർത്തിയായ പെൺകുട്ടികളെ എത്രയും പെട്ടെന്ന് വിവാഹം ചെയ്തയയ്ക്കാൻ ചില തീവ്ര മതസംഘടനകളുടെ നേതാക്കൾ നിർദേശം നല്കിയതായാണ് വിവരം.

മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മുസ്ലിം മതവിശ്വാസികളായ നൂറുകണക്കിന് പെൺകുട്ടികളുടെ വിവാഹങ്ങൾ രണ്ടാഴ്ചക്കുള്ളിൽ തീരുമാനിച്ചു കഴിഞ്ഞു. ഒരു വർഷത്തിന് ശേഷം വിവാഹമെന്ന് ഉറപ്പിച്ച് നിക്കാഹ് നടത്തിയ പെൺകുട്ടികളെയും വേഗത്തിൽ കെട്ടിച്ചുവിടാനും ശ്രമം നടക്കുന്നുണ്ട്. നിക്കാഹിന് ശേഷം വിദേശത്തേക്ക് പോയ വരന്മാരെ ഇതിനായി തിരിച്ചെത്തിച്ചു കൊണ്ടിരിക്കുകയാണ്. പതിവിന് വിപരീതമായി തുണിക്കടകളിലും ജ്വല്ലറികളിലും അനുഭവപ്പെടുന്ന തിരക്കും ഇത്തരം കല്യാണങ്ങളുടെ ബാക്കിപത്രമാണെന്ന് കച്ചവടക്കാരും പറയുന്നു.

വിവാഹപ്രായം ഉയർത്തുന്നത് രാജ്യത്തെ പെൺമക്കൾക്ക് വേണ്ടിയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ജാതിമത രാഷ്ട്രീയ ഭേദമന്യേ ഒരേ മനസ്സോടെ സ്വാഗതം ചെയ്യുകയാണ് പെൺകുട്ടികൾ. സമൂഹമാധ്യമങ്ങളിലടക്കം തങ്ങളുടെ സന്തോഷം പങ്കുവെച്ച് നിരവധി പെൺകുട്ടികൾ രംഗത്തെത്തി കഴിഞ്ഞു, ഇതിൽ ഏറെയും മുസ്ലിം മതവിശ്വാസികളാണെന്നതാണ് ശ്രദ്ധേയം.ഹിന്ദു സംഘടനകളും സിറോ മലബാർ സഭയടക്കമുള്ള ക്രിസ്ത്യൻ സഭകളും കേന്ദ്രസർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുമ്പോൾ ചില മുസ്ലിം സംഘടനകൾ മാത്രമാണ് എതിർപ്പ് പ്രകടിപ്പിക്കുന്നത്. മതസംഘടനകളെ തോൽപ്പിക്കുന്ന തീവ്രതയോടെയാണ് മുസ്ലിം ലീഗ് നിയമത്തെ എതിർക്കുന്നത്.

ഭരണഘടനാ ലംഘനമെന്ന് വാദിക്കുന്ന ലീഗ് നേതാക്കൾ എന്തിനാണ് ശരിക്കും എതിർക്കുന്നതെന്ന് വ്യക്തമാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമെന്ന് ആരോപിച്ച് എതിർക്കുന്നവരോടൊപ്പമാണ് സിപിഎം അടക്കമുള്ള ഇടത് പാർട്ടികൾ. എന്നാൽ ക്രിസ്ത്യൻ സഭകൾ നിയമത്തെ അംഗീകരിക്കുമെന്ന് അറിയിച്ചതോടെ സിപിഎം തത്ക്കാലം പരസ്യപ്രസ്താവനകൾ അവസാനിപ്പിച്ചിരിക്കുകയാണ്.സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം, പോഷകാഹാരം മെച്ചപ്പെടുത്തൽ തുടങ്ങിയവ സംബന്ധിച്ച കാര്യങ്ങൾ പഠിക്കാൻ വേണ്ടി രൂപീകരിച്ച കേന്ദ്ര ടാസ്‌ക് ഫോഴ്സ് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രിസഭ വിവാഹപ്രായം ഉയർത്താൻ തീരുമാനിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close