INDIANEWS

ഹിന്ദുവായ യുവാവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ചു ; വഴിയിൽ നിർത്തിച്ച് യുവതിയുടെ ബുർഖ ഊരിച്ചു

ഭോപ്പാൽ : യുവാവും യുവതിയും സ്കൂട്ടറിൽ സഞ്ചരിക്കവേ യുവതിക്കെതിരെ സദാചാര ആക്രമണം. ഭോപ്പാലിലെ ഇസ്ലാം നഗറിൽ വെച്ചാണ് സംഭവം. ഹിന്ദുവായ യുവാവിനൊപ്പം സഞ്ചരിച്ചു എന്ന സംശയത്തെ തുടർന്ന് യുവതിയോട് ഹിജാബും ബുർഖയും നീക്കം ചെയ്യാൻ ഒരു കൂട്ടം ആളുകൾ ആവശ്യപ്പെടുകയായിരുന്നു.

ഇരുവരും വാഹനത്തിൽ പോകവേ വഴിയിൽ തടഞ്ഞുനിർത്തിയ സംഘം യുവതിയോട് ഹിജാബും ബുർഖയും നീക്കണമെന്ന് പറഞ്ഞു. അക്രമികൾ ബുർഖ അഴിച്ചുവാങ്ങുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചു. യുവതി സമുദായത്തിന് അപമാനമാണെന്ന വധത്തോടെയാണ് അക്രമികൾ ബുർഖ അഴിപ്പിച്ചത്. ഇനി ഇത്തരം സംഭവങ്ങൾ ഉണ്ടാകരുതെന്ന മുന്നറിയിപ്പോടെയാണ് ഇവരെ വിട്ടയച്ചത്.

സംഭവത്തിൽ കേസൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വിഡിയോയിൽ കണ്ട അക്രമികളെ മുന്നറിയിപ്പ് നൽകി വിട്ടയച്ചതായി പൊലീസ് വാർത്താ ഏജൻസിയോട് വ്യക്തമാക്കി. ശനിയാഴ്ചയാണ് സംഭവം നടന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close