NEWSTECHUncategorized

എന്താണ് ഗൂഗിളിന്റെ 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍; ഉത്തരം ഇവിടെയുണ്ട്

ഇന്റര്‍നെറ്റ് സുരക്ഷ വർധപ്പിക്കേണ്ട ഈ കാലത്ത് ഗൂഗിളിന്റെ പ്ലാറ്റ്‌ഫോമിലുള്ള അക്കൗണ്ടുകള്‍ക്ക് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ നടപ്പിലാക്കുകയാണ്. ഇന്ന് ലോകത്ത് സാധാരണക്കാരും ഉദ്യോഗസ്ഥരും അടങ്ങുന്ന ഒരു വലിയ സമൂഹം ഉപയോഗിക്കുന്ന ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കാണ് ഇതു ബാധകമാക്കുന്നത്.

ഒരു വര്‍ഷത്തിനുള്ളില്‍ 150 ദശലക്ഷം അക്കൗണ്ടുകള്‍ക്ക് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ നല്‍കുമെന്നണ് കമ്പനി പറയുന്നത്. 2018ലെ കണക്ക് പ്രകാരം 10 ശതമാനം അക്കൗണ്ടുകള്‍ മാത്രമാണ് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. സുരക്ഷയ്ക്കായി കൂടുതല്‍ പേര്‍ ഇത് ഉപയോഗിക്കണമെന്ന് ഗൂഗിൾ പറയുന്നത്. നമ്മുടെ ജിമെയില്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ ആവശ്യമായ ഘടകമാണ്.

പലർക്കു എന്താണ് 2-സ്റ്റെപ്പ് വേരിഫിക്കേഷനെന്നോ അതി​ന്റെ ആവശ്യകതയെക്കുറിച്ചോ അറിയില്ല. ഗൂഗിള്‍ അക്കൗണ്ടിന് അധിക സുരക്ഷ നല്‍കുന്നതിനാണ് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ എന്നു വിളിക്കുന്നത്. നിങ്ങളുടെ അക്കൗണ്ടിലേക്ക് നിങ്ങള്‍ക്കറിയാവുന്ന പാസ്‌വേഡ് ഉപയോഗിച്ച് അല്ലെങ്കില്‍ നിങ്ങളുടെ കൈവശമുള്ള ഫോണ്‍ ഉപയോഗിച്ച് പ്രവേശിക്കാന്‍ അനുവദിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് ഗൂഗിള്‍ പറയുന്നു.

പാസ്‌വേഡ് ആരെങ്കിലും തട്ടിയെടുത്താലും ഫോണ്‍ കൈവശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് അക്കൗണ്ടിലേക്ക് പ്രവേശിക്കുകയും പുതിയ പാസ്‌വേഡ് നല്‍കുകയും ചെയ്യാം. ഇത് ലഭ്യമാക്കിയിരിക്കുന്ന ആളുകള്‍ക്ക് ഇക്കാര്യം ഇമെയിലായി നവംബര്‍ 9 മുതല്‍ ലഭ്യമാക്കുമെന്നാണ് കമ്പനി അറിയിച്ചു. എല്ലാ ഗൂഗിള്‍ അക്കൗണ്ടുകള്‍ക്കും ഇനി 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍ വേണം. ശരിയായി കോണ്‍ഫിഗറു ചെയ്തിരിക്കുന്ന അക്കൗണ്ടുകള്‍ക്കെല്ലാം ഇതുമായി ബന്ധപ്പെട്ടുള്ള നോട്ടിഫിക്കേഷന്‍ ലഭിക്കുമെന്നും കമ്പനി പറയുന്നു.

ഇനി നിങ്ങൾക്ക് 2-സ്റ്റെപ്പ് വേരിഫിക്കേഷൻ ചെയ്യുന്നതിനായുള്ള നോട്ടിഫിക്കേഷൻ വന്നില്ലെങ്കിൽ നേരെ ഗൂഗിള്‍ അക്കൗണ്ട് തുറക്കുക. സെക്യൂരിറ്റി എന്ന് എഴുതിയിരിക്കുന്ന ഇടം കണ്ടെത്തുക. സൈന്‍-ഇന്‍ ടു ഗൂഗിള്‍ എന്നിടത്ത് 2-സ്റ്റെപ്പ് വേരിഫിക്കേഷന്‍-ഗെറ്റ് സ്റ്റാര്‍ട്ടഡ് എന്നത് തിരഞ്ഞെടുക്കുക. തുടര്‍ന്നു വരുന്ന സ്‌ക്രീനുകളില്‍ എന്താണ് ചെയ്യേണ്ടത് എന്നു വ്യക്തമാക്കിതരും. സുരക്ഷാ സ്‌ക്രീനിലേക്കുളള നേരിട്ടെത്താനുള്ള ലിങ്ക്: https://myaccount.google.com/intro/securityhttps://myaccount.google.com/intro/security

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close