NEWSWORLD

കഴിഞ്ഞ ദിവസം കണ്ടത് ‘ഹാർവസ്റ്റ് മൂൺ’ ; ചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസം വടക്കൻ അർദ്ധഗോളത്തിൽ(hemisphere) കണ്ട പൂർണ ചന്ദ്രൻ ഹാർവസ്റ്റ് മൂൺ (harvest moon) എന്നാണ് അറിയപ്പെടുന്നത്. ഓട്ടംനൽ ഇക്വിനോസ്(autumnal equinox) നോട് ചേർന്ന് ഉണ്ടാകുന്ന പൂർണ ചന്ദ്രനാണിത്. autumnal equinox എന്നാൽ സൂര്യൻ ഭൂമദ്ധ്യരേഖക്ക് കൃത്യം മുകളിലായി വരുകയും രാത്രിക്കും പകലിനും ഒരേ നീളം ഉണ്ടാവുകയും ചെയ്യുന്ന വർഷത്തിലെ രണ്ടു ദിവസങ്ങളെ സൂചിപ്പിക്കുന്നു. മിക്കപ്പോഴും ഹാർവസ്റ്റ് മൂൺ ഈ പ്രക്രിയക്ക് മുമ്പ് ഉണ്ടാകും. അതിനാൽ ഇതിനെ സെപ്റ്റംബർ മൂൺ എന്നും വിശേഷിപ്പിക്കുന്നു.

വടക്കൻ അർദ്ധഗോളത്തിൽ 99.9 ശതമാനം പ്രകാശത്തിൽ ചന്ദ്രൻ പ്രത്യക്ഷപ്പെട്ടു. സൂര്യനിൽ നിന്നും ഭൂമിക്ക് എതിർവശത്തായി ചന്ദ്രൻ വരുമ്പോഴാണ് പൂർണ ചന്ദ്രൻ ഉണ്ടാകുന്നത്.

വൈദ്യുതി കണ്ടുപിടിക്കുന്നതിന് മുമ്പ് വടക്കൻ അർദ്ധഗോളത്തിൽ പെട്ട കർഷകർ പൂർണ ചന്ദ്രനെ അടിസ്ഥാനപ്പെടുത്തിയാണ് സൂര്യാസ്തമയത്തിന് ശേഷം കാർഷിക ജോലികൾ മുന്നോട്ട് കൊണ്ടുപോകണോ എന്ന് തീരുമാനിച്ചിരുന്നത്. ഇങ്ങനെ കാർഷികമായി ബന്ധപ്പെട്ട് കിടക്കുന്നത് കൊണ്ടാണ് സെപ്റ്റംബർ മൂണിന് ഹാർവസ്റ്റ് മൂൺ എന്ന പേര് ലഭിച്ചത്.

ബാർലി മൂൺ, കോൺ മൂൺ, ഫ്രൂട്ട് മൂൺ എന്നിങ്ങനെയും ലോകത്തിന്റെ പലഭാഗങ്ങളിൽ ഈ പൂർണ ചന്ദ്രനെ വിശേഷിപ്പിക്കാറുണ്ട്. ദക്ഷിണാർദ്ധഗോളത്തിൽ ഹാർവസ്റ്റ് മൂൺ ഉണ്ടാകുന്നത് മാർച്ചിലോ ഏപ്രിലിന്റെ ആദ്യ ദിവസങ്ങളിലോ ആണ്. 2021 മാർച്ച് 28നാണ് ഇത് അവസാനം ഉണ്ടായത്. അടുത്തത് 2022 മാർച്ച് 18നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close