Breaking NewsKERALANEWSTrending

എം ജി ശ്രീകുമാറിനെ മോൻസൺ പറ്റിച്ചത് ബ്ലാക് ഡയമണ്ട് മോതിരം എന്ന പേരിൽ ​ഗ്രാനൈറ്റ് കല്ല് നൽകി; ചാനലിരുന്ന് അഭിമാനത്തോടെ മോതിരം കാട്ടിയ ​ഗായകന്റെ വീഡിയോ കാണാം; രമേശ് പിഷാരടി തട്ടിപ്പിൽ നിന്നും രക്ഷപെട്ടത് തലനാരിഴക്ക്

മോൻസൺ മാവുങ്കൽ പറ്റിച്ചവരിൽ ​ഗായകൻ എം ജി ശ്രീകുമാറും. ബ്ലാക് ഡയമണ്ട് മോതിരം എന്ന് പറഞ്ഞാണ് ​ഗ്രാനൈറ്റ് പീസ് വെച്ച മോതിരം മോൻസൺ മാവുങ്കൽ എം ജി ശ്രീകുമാറിന് നൽകിയത്. ഫ്ലവേഴ്സ് ടിവിയിലെ ടോപ് സിം​ഗർ പരിപാടിയിലിരുന്ന് അന്തസ്സോടെ എം ജി ശ്രീകുമാർ മോതിരത്തെ പറ്റി പറയുന്നത് അന്ന് ചാനൽ തന്നെ സംപ്രേക്ഷണം ചെയ്തിരുന്നു. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.

പ്രോ​ഗ്രാമിനിടെ രമേശ് പിഷാരടിയാണ് എം ജി ശ്രീകുമാറിന്റെ കയ്യിലെ വലിയ കല്ലുവെച്ച മോതിരത്തെ പറ്റി ചോദിക്കുന്നത്. ഈ ​ഗ്രാനൈറ്റ് പീസ് വെച്ച മോതിരം എവിടെ നിന്നാണെന്നും സ്ക്വയർ ഫീറ്റിന് എത്ര രൂപയാണെന്നും പിഷാരടി ചോദിക്കുന്നു. അപ്പോഴാണ് എം ജി ശ്രീകുമാർ തന്റെ സുഹൃത്തായ ഡോക്ടർ മോൻസണെ കുറിച്ച് പറയുന്നത്. ഡോക്ടറാണെങ്കിലും ഇത്തരം അപൂർവ സാധനങ്ങളുടെ ശേഖരം മോൻസൺന്റെ കയ്യിലുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രോ​ഗ്രാമിന് ഈ മോതിരം ധരിച്ച് വന്നതെന്നും ശ്രീകുമാർ പറയുന്നു.
സ്റ്റീഫൻ ദേവസിയും രമേശ് പിഷാരടിയും പറയുന്നതും വീഡിയോയിൽ കാണാം. നമുക്കും പരിചയത്തിൽ ഡോക്ടർമാരുണ്ടെന്നും അവർ പനി വരുമ്പോൾ പാരസെറ്റാമോൾ മാത്രമാണ് തരുന്നതെന്നും രമേശ് പിഷാരടിയും പറയുന്നുണ്ട്.

രമേഷ് പിഷാരടി, അനുരാധ ശ്രീറാം, സ്റ്റീഫന്‍ ദേവസി എന്നിവരും എംജി ശ്രീകുമാറിനൊപ്പം പരിപാടിയില്‍ ഉണ്ടായിരുന്നു. മോന്‍സന്റെ പുരാവസ്തു ശേഖരത്തെക്കുറിച്ചും എംജി ശ്രീകുമാര്‍ പുകഴ്ത്തുന്നുണ്ട്. അതേസമയം, മോന്‍സനെ പുകഴ്ത്തി കൊണ്ടുള്ള പിആര്‍ വര്‍ക്കാണ് അവിടെ നടന്നതെന്നും സോഷ്യല്‍മീഡിയ പറയുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close