NEWSWORLD

അഫ്‌ഗാൻ ഭരണം താലിബാൻ കൈയേറുമ്പോൾ ഇന്ത്യൻ നിരീക്ഷകർ ഉയർത്തുന്ന മൂന്ന് ചോദ്യങ്ങൾ

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രവേശിച്ച് ഭരണം കയ്യേറുകയാണ് താലിബാൻ. ദീർഘകാലമായ രാഷ്ട്രീയ ബന്ധവും മാനുഷിക പരിഗണയും മുൻനിർത്തി നിലവിലെ അഫ്ഗാൻ പ്രതിസന്ധിയിൽ ഇന്ത്യ ആദ്യം പ്രതികരിക്കണമെന്ന അഭിപ്രായം ഉയരുന്നുണ്ട്.

ജനങ്ങൾക്കുള്ളിലെ പിരിമുറുക്കവും ലോകാവസാന ഭയത്തെയും സൂചിപ്പിക്കുന്നതായിരുന്നു കാബൂളിൽ നിന്നുള്ള ആദ്യ റിപ്പോർട്ടുകൾ. ഇപ്പോൾ നഗരത്തിൽ വലിയ തരത്തിലുള്ള അക്രമങ്ങൾ പൊട്ടിപ്പുറപ്പെടുന്നില്ല എന്നത് ചെറിയ ആശ്വാസം നൽകുന്നു. ഈ സമയത്ത് ജീവൻ രക്ഷിക്കാനുള്ള വെപ്രാളത്തിലാണ് അഫ്‌ഗാൻ നിവാസികൾ.

നിലവിലെ പ്രധാന പ്രശ്നം കാബൂളിലെ നടപ്പാതകളിലും പാർക്കുകളിലുമായി അഭയം പ്രാപിച്ച ലക്ഷക്കണക്കിന് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പ്രതിസന്ധിയാണ്. അതുപോലെ താലിബാനെയോ അവരുടെ സ്പോൺസർമാരെയോ ഭയക്കുന്നവർക്ക് അഫ്ഗാനിൽ നിന്നും മാറുവാൻ വേണ്ടിയുള്ള പാസ്‌പോർട്ടിനും വിസക്കും വേണ്ടി വൻ തിരക്കാണ്. ഈയവസരത്തിൽ, ഇനിയും അക്രമങ്ങളും രാഷ്ട്രീയ പീഡനങ്ങളും പൊട്ടിപ്പുറപ്പെടുന്നത് മുൻകൂട്ടി കണ്ട് ഇന്ത്യയുമായി അടുപ്പമുള്ളവരെയെല്ലാം എത്രയും വേഗം അടിയന്തിര വിസ നൽകി അവിടെ നിന്ന് ഒഴിപ്പിക്കാനും മറ്റൊരിടത്ത് അഭയം നൽകുവാനും ഇന്ത്യ സൗകര്യമൊരുക്കണം എന്ന അഭിപ്രായം ശക്തമാകുന്നുണ്ട്.

ഇന്ത്യൻ നിരീക്ഷകരുടെ മനസിൽ പ്രധാനമായും മൂന്ന് ചോദ്യങ്ങൾ ഇപ്പോൾ ഉടലെടുത്തിട്ടുണ്ട്. ആദ്യത്തേത്, യുഎസ് നാറ്റോ പരിശീലനം നേടി സജ്ജമായിരുന്ന അഫ്ഗാൻ ആർമി, പോലീസ് സേനകൾ, എഎൻഡിഎസ്എഫ് എന്നിവരുടെ ഭാഗത്തു നിന്നും 60,000 അടുത്തു മാത്രം ഭീകരർ ഉണ്ടായി എന്ന് കരുതുന്ന ലഷ്കാർഗ, ഹെറാത്ത്, തലോഖാൻ എന്നിവിടങ്ങളിൽ ചില അപവാദ പ്രതികരണങ്ങളൊഴികെ എന്തുകൊണ്ട് കൂടുതൽ പോരാട്ടങ്ങളൊന്നുമുണ്ടായില്ല? രണ്ടാമത്, രാഷ്ട്രീയ ഒത്തുതീർപ്പിനായി ചർച്ചകൾ സംഘടിപ്പിക്കാതെ നിരുപാധികം തങ്ങളുടെ സൈന്യത്തെ യു. എസ്. പിൻവലിച്ചു. ഇതിനെത്തുടർന്ന് ഉണ്ടാകാൻ സാധ്യതയുള്ള പ്രത്യാഘാതങ്ങൾ ഒന്നും അവർ കണക്കിലെടുത്തില്ല. ഈ തീരുമാനത്തെ എന്ത് രീതിയിലാണ് വിശദീകരിക്കാൻ കഴിയുക? മൂന്നാമത്, താലിബാനുമായി ഇടപെടാൻ ഇന്ത്യക്ക് എന്താണ് വിമുഖത, ഒരു പരിഹാരം കണ്ടെത്താൻ ഇന്ത്യക്ക് എന്തുചെയ്യാൻ സാധിക്കും?

പ്രസിഡന്റ് അഷ്‌റഫ് ഗനിക്കും അഫ്ഗാൻ സർക്കാരിനും യുഎസ് പിന്തുണ പിൻവലിക്കുന്നതിന്റെ വ്യക്തമായ അറിയിപ്പുകൾ ലഭിച്ചിട്ടും താലിബാൻ ആക്രമണത്തെ ശക്തമായി പ്രതിരോധിക്കാൻ അഫ്ഗാൻ സൈന്യം തയ്യാറായില്ല. സാങ്കേതിക കാര്യങ്ങളായ വ്യോമസേന പിന്തുണ, ആയുധ സംവിധാനങ്ങൾ, ഇന്റലിജൻസ് തുടങ്ങിയവയ്ക്കായി യുഎസിനെ ആശ്രയിക്കുന്ന അഫ്‌ഗാൻ, അവർ ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും വേണ്ടത്ര പ്രാധാന്യം നൽകാത്തത് ആശ്ചര്യപ്പെടുത്തുന്നതാണ്. സൈനിക തന്ത്രത്തിന്റെ അഭാവം, സൈനിക ഉപകരണങ്ങൾ എത്തിച്ചു കൊടുക്കുന്നതിലെ പോരായ്മകൾ, ശമ്പളം നൽകാതിരിക്കൽ, വിശ്വാസവഞ്ചന, ധാർമ്മിക മൂല്യങ്ങളിൽ നിന്നുള്ള വ്യതിയാനം എന്നിവ അഫ്ഗാൻ സർക്കാരിന്റെ പരാജയമായി മാറി.

രാഷ്ട്രീയ, പൗര, സാമ്പത്തികാവകാശങ്ങളും അവസരങ്ങളും മാധ്യമ സ്വാതന്ത്ര്യവും ആസ്വദിച്ച അഫ്ഗാൻ സ്ത്രീകളും യുവാക്കളുമായിരിക്കും ഈയവസ്ഥയിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരിക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close