KERALANEWSTrending

‘എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ? റിപ്പോർട്ട് സമർപ്പിച്ച് രണ്ടു വർഷം കഴിഞ്ഞു; ഞങ്ങളുടെ സുരക്ഷിതത്വത്തിന് യാതൊരു പ്രാധാന്യവും ഇല്ലേ?’ ; നടി പാർവ്വതി തിരുവോത്ത്

തിരുവനന്തപുരം : കേരള സർക്കാരിനെതിരെ നടി പാർവ്വതി തിരുവോത്ത്. തൊഴിലിടത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചു റിപ്പോർട്ട് ചെയ്യാൻ ഏർപ്പാടാക്കിയ ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച്‌ വർഷങ്ങൾ രണ്ടായിട്ടും നടപടി സ്വരീകരിക്കാത്ത സർക്കാർ നിലപാടിനെതിരെയാണ് നടി രം​ഗത്തെത്തിയിരിക്കുന്നത്. വിഷയത്തിൽ തീരിമാനമെടുക്കാത്തത് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകാത്തതുകൊണ്ടാണെന്നും പാർവ്വതി ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

‘ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് രൂപീകരിക്കുന്നതിന് വേണ്ടി ഒരുപാട് പേർ തങ്ങൾ കടന്നു പോകുന്ന ദുരവസ്ഥയെക്കുറിച്ച്‌ സംസാരിച്ചിരുന്നു. ഞങ്ങളുടെ തൊഴലിടം സുരക്ഷിതമാക്കാൻ കഴിയുന്ന നിയമം കൊണ്ടുവരാൻ കഴിയുന്നതാണ് ഈ റിപ്പോർട്ട്. എന്നാൽ ഈ വിഷയത്തിൽ തീരുമാനമെടുക്കാത്തത് ഞങ്ങളുടെ സുരക്ഷിതത്വത്തിന് യാതൊരു പ്രാധാന്യവും ഇല്ലെന്ന ഓർമ്മപ്പെടുത്തലാണ്. എവിടെയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ’- പാർവതി കുറിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close