Breaking NewsNEWSWORLD

ജോ ബൈഡന്റെ കൊച്ചുമകളുടെ വിവാഹം ഈ വർഷം അവസാനം; നയോമിയുടെ വിവാഹ വിശേഷങ്ങളറിയാം..

വാഷിങ്ടൺ ഡി.സി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കൊച്ചുമകളുടെ വിവാഹം ഈ വർഷം അവസാനം നടക്കും. നയോമി ബൈഡനും ഫിയാൻസ് പീറ്റർ നീലും തമ്മിലുള്ള വിവാഹം വൈറ്റ് ഹൗസ് സൗത്ത് ലോണിലാകും നടക്കുക. പ്രഥമവനിത ജിൽ ബൈഡനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

28 വയസ്സ് പ്രായമുള്ള നയോമി ബൈഡൻ ഹണ്ടർ ബൈഡന്റെയും കാതലിന്റെയും മകളാണ്. വിവാഹചടങ്ങുകൾ 1600 പെൻസിൽവാനിയ അവന്യൂവിലാണ് നടക്കുക എന്ന് നയോമി പറഞ്ഞു. ഏക്കറുകൾ പരന്നുകിടക്കുന്ന പച്ചപുൽ മൈതാനം ഉൾപ്പെടുന്നതാണ് വൈറ്റ് ഹൗസ് സൗത്ത് ലോൺ. പ്രസിഡന്റിന്റെ വിമാനം ഇവിടെ നിന്നാണ് വ്യത്യസ്ത സ്ഥലങ്ങളിലേക്ക് പറന്നുയരുന്നത്. വാഷിങ്ടണിൽ ലോയറായിട്ടാണ് നയോമി പ്രവർത്തിക്കുന്നത്. 24 വയസ്സുകാരനായ പീറ്റർ നീലിനെ കഴിഞ്ഞവർഷം ഏപ്രിൽ മുതൽ ഡേറ്റിംഗ് ചെയ്യുകയായിരുന്നു നയോമി.

നികുതി ദായകരുടെ ഒരു പെനി പോലും ഈ വിവാഹത്തിനുപയോഗിക്കുകയില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ വ്യാഴാഴ്ച പറഞ്ഞു. ഇതൊരു വ്യക്തിപരമായ കാര്യമാണ്. ഇതിൽ വൈറ്റ് ഹൗസിന് ഒരു ബിസിനസും ഇല്ല. ഇവർ കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിന്റെ 1800 മുതലുള്ള ചരിത്രം പരിശോധിക്കുമ്പോൾ നിരവധി പ്രസിഡന്റുമാരുടെ മക്കളാണ് ഇവിടെ വിവാഹിതരായിട്ടുള്ളത്. 2008 ൽ ജോർജ് ഡബ്ല്യു. ബുഷ്, മകൾ ജെന്ന ബുഷിന്റെ വിവാഹവും ഇവിടെ ഒരുക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close