HEALTHNEWSWORLD

മലേറിയക്കെതിരായ അംഗീകൃത വാക്സിൻ; ആഫ്രിക്കയിലെ കുട്ടികൾക്ക് വൻതോതിൽ നൽകണമെന്ന് ലോകാരോഗ്യ സംഘടന

മലേറിയക്കെതിരായ വാക്സിൻ ആഫ്രിക്കയിലെ കുട്ടികൾക്ക് നൽകണമെന്ന് ലോകാരോഗ്യ സംഘടന. പ്രതിവർഷം ലക്ഷക്കണക്കിന് ആളുകളെ കൊല്ലുന്ന രോഗമാണ് മലേറിയ. മലേറിയയ്‌ക്കെതിരായ ഏക അംഗീകൃത വാക്സിൻ ആഫ്രിക്കയിലെ കുട്ടികളിൽ വൻതോതിൽ കുത്തിവെക്കണമെന്ന് ബുനാഴ്‌ച്ച ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) അറിയിച്ചു. ഇത് ഈ രോഗത്തിനെതിരെയുള്ള പ്രധാന മുന്നേറ്റമാണെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു.

ബ്രിട്ടീഷ് മരുന്ന് നിർമ്മാതാക്കളായ ഗ്ലാക്സോസ്മിത്ത്ക്ലൈൻ വികസിപ്പിച്ച വാക്സിൻ ആർടിഎസ്, എസ്, അല്ലെങ്കിൽ മോസ്ക്വിരിക്സ് എന്നിവയ്ക്കാണ് ശുപാർശ. ലോകാരോഗ്യ സംഘടനയുടെ മലേറിയ, പ്രതിരോധ കുത്തിവയ്പ്പ്, മലേറിയ പോളിസി ഉപദേശക സംഘം, രോഗപ്രതിരോധത്തെക്കുറിച്ചുള്ള തന്ത്രപരമായ ഉപദേശക സംഘം എന്നിവ സംയുക്തമായാണ് ജനീവയിൽ ഇത് പ്രഖ്യാപിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close