INDIANEWS

അഫ്ഗാനിസ്ഥാനിലെ പ്രശ്നങ്ങൾ ശ്രദ്ധിച്ചാൽ സിഎഎ നിയമം കൊണ്ടുവരേണ്ടതിന്റെ ആവശ്യകത മനസിലാവും: കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം (സിഎഎ) പോലുള്ള ഒരു നിയമത്തിന്റെ ആവശ്യകത എന്താണെന്നറിയാൻ അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങൾ ശ്രദ്ധിച്ചാൽ മതിയെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു. നമ്മുടെ അയൽപക്കത്തെ സമീപകാല സംഭവവികാസങ്ങളും സിഖുകാരും ഹിന്ദുക്കളും ദുരിതപൂർണമായ സമയത്തിലൂടെ കടന്നുപോകുന്നതും എന്തുകൊണ്ടാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരേണ്ടത് എന്നതിനെ സൂചിപ്പിക്കുന്നു എന്ന് മന്ത്രി തന്റെ ട്വിറ്ററിൽ കുറിച്ചു.

അഫ്ഗാനിസ്ഥാൻ താലിബാൻ ഏറ്റെടുത്തതോടെ വലിയ ഒരു പലായനത്തിന് കാരണമായി. നിലവിലെ അഫ്ഗാൻ പ്രതിസന്ധി വിവാദമായ സി‌എ‌എയെ വീണ്ടും ചർച്ചകളിലേക്ക് കൊണ്ടുവന്നു. പൗരത്വ ഭേദഗതി നിയമം ലക്ഷ്യമിടുന്നത് അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള പീഡിപ്പിക്കപ്പെട്ട ഹിന്ദുക്കൾ, സിഖുകാർ, ബുദ്ധമതക്കാർ, പാഴ്സികൾ, ക്രിസ്ത്യാനികൾ എന്നിവർക്ക് ഇന്ത്യൻ പൗരത്വം നൽകുക എന്നതാണ്.

നിലവിൽ എല്ലാ ഇന്ത്യക്കാരെയും അഫ്ഗാൻ സിഖുകാരെയും ഹിന്ദുക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാൻ പ്രതിജ്ഞാബദ്ധമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ആഭ്യന്തര മന്ത്രാലയം അടുത്തിടെ വിസ വ്യവസ്ഥകൾ അവലോകനം ചെയ്യുകയും അഫ്ഗാൻ പൗരന്മാർക്ക് (പ്രധാനമായും ഹിന്ദുക്കളും സിഖുകാരും) ഓൺലൈനിൽ അപേക്ഷിക്കാൻ ഒരു പുതിയ ഇ-വിസ വിഭാഗം ഉണ്ടാക്കുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close