celebrityKERALANEWS

ആശുപത്രികൾ മതം ചോദിക്കുന്നു ; വിമർശനവുമായി യുവ സംവിധായകൻ ഖാലിദ് റഹ്മാൻ

കൊച്ചി : ആശുപത്രികളിൽ മതം ചോദിക്കുന്നതിനെതിരെ വിമർശനവുമായി സിനിമ സംവിധായകൻ ഖാലിദ് റഹ്മാൻ. ആശുപത്രിയിലെ രജിസ്റ്റർ ഫോം പങ്കുവെച്ചുകൊണ്ടാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്.

‘ഒരു ചെക്കപ്പിന് മുമ്പ് ആശുപത്രിയിൽ എന്തിനാണ് മതം ചോദിക്കുന്നത്? മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ. നാണക്കേട്’ റഹ്മാൻ കുറിച്ചു. പങ്കു വെച്ച ചിത്രത്തിൽ മതം ചോദിക്കുന്ന കോളത്തിൽ ‘ഇല്ല’ എന്ന് എഴുതിയിരിക്കുന്നതും കാണാം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ ഫോം ആണ് പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം ഏറെ പേർ സംവിധായകന് പിന്തുണ അറിയിച്ചു രംഗത്ത് വന്നിട്ടുണ്ട്.

അനുരാഗ കരിക്കിൻ വെള്ളം, ഉണ്ട, ലൗ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ടോവിനോ തോമസിന്റെ തല്ലുമാല ആണ് പുതുതായി സംവിധാനം ചെയ്യുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close