INDIANEWSTrending

രാവിലെ ജോലിക്കു പോകുന്നുവെന്ന് അറിയിച്ച്‌ വീട്ടിൽ നിന്ന് ഇറങ്ങി; ഭർത്താവിൻറെയും കാമുകിയുടെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു; ഹോട്ടൽ മുറിയിലെത്തി ഭർത്താവിനെയും കാമുകിയെയും കൈയോടെ പിടികൂടി യുവതി

ഹോട്ടൽ മുറിയിലെത്തി ഭർത്താവിനെയും കാമുകിയെയും യുവതി കൈയോടെ പിടികൂടി. ജയ്പൂരിലെ ശാസ്തിംഗറിലാണ് സംഭവം. തുടർന്ന് ഇരുവരും വിവസ്ത്രരായി കിടക്കുന്ന വീഡിയോ യുവതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും, ഇത് സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് യുവതിക്കെതിരെ ഭർത്താവിനൊപ്പമുണ്ടായിരുന്ന സ്ത്രീ ശാസ്ത്രിംഗർ പൊലീസിൽ പരാതി നൽകി.

രാവിലെ ജോലിക്കു പോകുന്നുവെന്ന് അറിയിച്ച്‌ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു യുവാവ്. എന്നാൽ പിന്നീട് ഇയാളുടെ ഭാര്യയ്ക്ക് ലഭിച്ച ഒരു അജ്ഞാത സന്ദേശത്തെ തുടർന്നാണ് യുവതി ഹോട്ടലിലെത്തിയത്. തുടർന്ന് ഭർത്താവും കാമുകിയും ഉണ്ടായിരുന്ന മുറിയിലേക്ക് വരുകയും ഇവർ ബഹളം ഉണ്ടാക്കുകയും ചെയ്തു.തുടർന്ന് ഭർത്താവിൻറെയും കാമുകിയുടെയും ദൃശ്യങ്ങൾ യുവതി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും, വാട്സാപ്പ് ഗ്രൂപ്പുകളിൽ പങ്കുവെക്കുകയുമായിരുന്നു. വീഡിയോ വൈറലാക്കിയതിന് യുവാവിൻറെ ഭാര്യയ്‌ക്കെതിരെ ഇയാളുടെ കാമുകി പൊലീസിൽ പരാതി നൽകി.

യുവതിക്കൊപ്പം അവരുടെ സഹോദരൻമാരും ഹോട്ടലിലേക്ക് വന്നിരുന്നു. തുടർന്ന് യുവതിയുടെ സഹോദരൻമാരും ഭർത്താവും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിനിടെ യുവതിയും ഭർത്താവും തമ്മിലുള്ള പ്രശ്നം പൊലീസ് മധ്യസ്ഥതയിൽ പറഞ്ഞു തീർക്കാൻ ശ്രമിച്ചെങ്കിലും വിഫലമായിരുന്നു. ഭർത്താവിനെതിരെ വിവാഹമോചനക്കേസ് ഫയൽ ചെയ്യുമെന്ന് യുവതി വ്യക്തമാക്കിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close