animalINDIANEWSVIDEOS

ഫുട്ബോൾ കളിച്ച് കരടികൾ; കൈയ്യടിച്ച് ആഹ്ലാദിച്ച് നാട്ടുകാർ; വൈറൽ വീഡിയോ

ഒഡീഷയിൽ രണ്ട് കാട്ടു കരടികൾ ഫുട്ബോൾ കളിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. നബരംഗ്പൂർ ജില്ലയിലെ ഉമാർകോട്ട് പ്രദേശത്തെ സുകിഗാവ് ഗ്രാമത്തിലാണ് കരടികളുടെ ഈ അപൂർവ്വ കളി തമാശകൾ അരങ്ങേറിയത്. പ്രദേശവാസികൾ ഫുട്‍ബോൾ കളിച്ചതിന് ശേഷം ഫുട്‍ബോൾ മറന്ന് ഇട്ടിട്ട് പോകുകയായിരുന്നു. ആളുകൾ പോയ ശേഷം അവിടേക്ക് എത്തിയ രണ്ട് കരടികൾ ഫുട്‍ബോൾ പരിശോധിക്കുകയും തുടർന്ന് അതുകൊണ്ടു കളിക്കുകയുമായിരുന്നു.

കരടികൾ ഫുട്ബോൾ ഉരുട്ടി കളിക്കുന്നതും ബോൾ വായുവിലേക്ക് ഉയർത്തുന്നതും വീഡിയോയിൽ കാണാം. അസാധാരണവും കൗതുകം നിറഞ്ഞതുമായ കാഴ്ച കണ്ട നാട്ടുകാർ മാറി നിന്ന് ആ ദൃശ്യം ഫോണുകളിൽ പകർത്തി. കരടികളുടെ ഫുട്ബോൾകളി കണ്ട് പ്രദേശവാസികൾ കയ്യടിക്കുന്നതും ആഹ്ലാദിക്കുന്നതും വീഡിയോയിലുണ്ട്.

കരടികളുടെ ഈ ഫുട്ബോൾ കളി കാഴ്ചക്കാരിൽ കൗതകമുണർത്തുകയാണ്. നിരവധിപേർ കണ്ട ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളികളൂടെ വൈറലാവുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close