
തിരുവനന്തപുരം: യുവാവിനെ കടയിൽ കയറി കുത്തി. വെള്ളനാട് സ്വദേശി അരുണിനാണ് കുത്തേറ്റത്. അരുണിന്റെ തോളിൽ കത്തി തറച്ചു കയറിയിട്ടുണ്ട്. അടിപിടി കേസിൽ സാക്ഷി പറഞ്ഞതിന്റെ പേരിലാണ് അക്രമണം ഉണ്ടായിരിക്കുന്നത്. സാക്ഷി പറഞ്ഞതിന്റെ പേരിൽ വധ ഭീഷണി ഉണ്ടായിരുന്നതായും അരുൺ പറഞ്ഞു.
അരുൺ ജോലി ചെയ്യുന്ന പൂക്കടയിൽ കയറിയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. തോളിൽ കുത്തിയ കത്തിൽ മുറിഞ്ഞ് പോയി അത് ശരീരത്തിൽ തന്നെ തറച്ചു നിൽക്കുന്ന നിലയിലാണ്. അരുണിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റി കത്തി നീക്കം ചെയ്തു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9
വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്