Breaking NewsINDIANEWSTop News

വിവാഹ വാ​ഗ്ദാനം നൽകി നടൻ ആര്യ ജർമ്മൻ യുവതിയിൽ നിന്നും തട്ടിയെടുത്തത് 80 ലക്ഷം രൂപ; കേസ് ഇനി കോടതിയിൽ; ആര്യ എന്ന പേരിൽ തെന്നിന്ത്യയിൽ തിളങ്ങുന്ന മലയാളി ജംഷാദ്‌ സീതിരകത്ത് കുടുങ്ങുമോ?

ന്യൂഡൽഹി: പ്രശസ്ത തെന്നിന്ത്യൻ നടൻ ആര്യ, വിവാഹ വാഗ്ദാനം നൽകി 80 ലക്ഷം രൂപ തട്ടിയെടുത്തെന്ന ജർമ്മൻ യുവതിയുടെ പരാതിയിൽ കേസ് കോടതിയിലേക്ക്. ഓ​ഗസ്റ്റ് 17നാണ് കോടതി വാദം കേൾക്കുക. കേസിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ ഹാജരാക്കാൻ സിബിസിഐഡി കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേസ് ഓഗസ്റ്റ് 17 ലേക്ക് മാറ്റിയത്.

വിദ്ജ നവരത്‌നരാജ എന്ന യുവതിയാണ് പരാതിയുമായി രംഗത്ത് വന്നത്. പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ഇതുസംബന്ധിച്ച് പരാതി നൽകിയത്. ഇതേത്തുടർന്ന് ആര്യയ്ക്കെതിരായ ആരോപണം പരിശോധിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെന്നൈയിൽ ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് യുവതി. ജർമ്മൻ വംശജ കൂടിയായ ഇവർ ചെന്നൈ സ്വദേശികളായ മുഹമ്മദ് അർമ്മാൻ, ഹുസൈനി എന്നിവർ മുഖേനയാണ് ആര്യയുമായി ബന്ധപ്പെടുന്നത്. മുഹമ്മദ് അര്‍മ്മാന്‍, ഹുസൈനി എന്നിവരും തന്നെ വഞ്ചിച്ചതായി യുവതി നൽകിയ പരാതിയിൽ പറയുന്നു. ഇരുവരും നിരവധി വാഗ്ദാനങ്ങൾ നൽകി പണം തട്ടിയെടുത്തയാണ് യുവതി പറയുന്നത്. തമിഴ് നടന്‍ ആര്യയുടെയും അദ്ദേഹത്തിന്റെ മാതാവ് ജമീലയുടെയും സാന്നിധ്യത്തിലായിരുന്നു പണമിടപാട് നടന്നതെന്നും പരാതിയില്‍ പറയുന്നു.

ലോക്ക്ഡൌൺ കാലത്ത് സിനിമകൾ കുറവായതോടെ സാമ്പത്തിക ബുദ്ധിമുട്ടുണ്ടായെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ആര്യ തന്നെ സമീപിച്ചത്. തന്നെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്നും ആര്യ അറിയിച്ചു. പക്ഷേ അയാള്‍ തന്നെ വഞ്ചിക്കുകയായിരുന്നു. സമാനമായ രീതിയില്‍ ഇയാള്‍ നിരവധി യുവതികളെ വഞ്ചിച്ചിട്ടുണ്ടെന്ന് പിന്നീട് ആണ് തിരിച്ചറിയുന്നതെന്നും യുവതി ആരോപിക്കുന്നു.

തമിഴിലെ യുവനടന്മാരിൽ ശ്രദ്ധേയനാണ്‌ ആര്യ എന്ന പേരിലറിയപ്പെടുന്ന ജംഷാദ്‌ സീതിരകത്ത്. 1980 ഡിസംബർ 11-ന്‌ കേരളത്തിലെ കാസർഗോഡ് ജില്ലയിലെ തൃക്കരിപ്പൂരിൽ ജനിച്ച ജംഷാദ്‌ 2005-ൽ ‘ഉള്ളം കേക്കുമേ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ അരങ്ങേറ്റം കുറിച്ചു. ‘അറിന്തും അറിയാമലും’ ആണ്‌ ആദ്യം റിലീസായ ചിത്രം. ഇരുപതിലധികം തമിഴ്‌ ചിത്രങ്ങളിൽ അഭിനയിച്ചു. പറ്റിയൽ (2006), നാൻ കടവുൾ (2009), മദ്രാസപ്പട്ടിണം (2010), ബോസ്‌ എങ്കിറ ബാസ്‌കരൻ (2010) എന്നിവയാണ്‌ ശ്രദ്ധേയമായ ചിത്രങ്ങൾ. കമ്പ്യൂട്ടർ എഞ്ചിനീയർ ആയി ജോലി ചെയ്യുന്നതിനിടെ സംവിധായകൻ ജീവയാണ്‌ ആര്യയെ കണ്ടെത്തുന്നത്‌. വിഷ്‌ണുവർധന്റെ ‘അറിന്തും അറിയാമലും’ ആണ്‌ ആര്യയുടേതായി പുറത്തിറങ്ങിയ ആദ്യ ചിത്രം. ഈ ചിത്രത്തിലെ ‘കുട്ടി’ എന്ന കഥാപാത്രത്തിന്‌ തമിഴിലെ മികച്ച പുരുഷ അരങ്ങേറ്റക്കാരനുള്ള ഫിലിംഫെയർ പുരസ്‌കാരം ലഭിച്ചു. നാൻ കടവുൾ, മദ്രാസിപട്ടണം എന്നീ ചിത്രങ്ങളിൽ ആര്യയുടെ അഭിനയം നിരൂപകശ്രദ്ധ പിടിച്ചുപറ്റി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close