NEWSTrendingWOMEN

തമിഴ്​നാട്ടിലെ സ്വകാര്യ മില്ലിൽ യുവതി​ക്ക്​ ക്രൂരമർദ്ദനം; വടികൊണ്ട് അടിച്ച്, നിലത്തിട്ട് വലിച്ചിഴക്കുന്ന രം​​ഗങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ; രണ്ടുപേർ അറസ്​റ്റിൽ

ചെന്നൈ: കോയമ്പത്തൂർ ശരവണംപട്ടിയിലെ സ്വകാര്യ സ്​പിന്നിങ്​ മിൽ വളപ്പിലെ ഹോസ്​റ്റലിൽ ഉത്തരേന്ത്യൻ തൊഴിലാളിയായ യുവതിക്ക്​ ക്രൂരമർദ്ദനം. സംഭവത്തി​ന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പൊലീസ്​ രണ്ടുപേരെ അറസ്​റ്റ്​ ചെയ്​തു. മില്ലിലെ എച്ച്​.ആർ ഉദ്യോഗസ്​ഥനായ മുത്തയ്യ (45), ഹോസ്​റ്റൽ വാർഡൻ ലത (32) എന്നിവരാണ്​ പ്രതികൾ. ഝാർഖണ്ഡ്‌​ സ്വദേശിനിയായ സോംവാരി (22) ആണ്​ മർദ്ദനത്തിനിരയായത്​.

ദേഹസ്വാസ്​ഥ്യം മൂലം ജോലിക്ക്​ വരാത്തതാണ്​ പ്രകോപനത്തിന്​ കാരണം​. കൊന്ന്​ കുഴിച്ചുമൂടുമെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്​. കരാർ അടിസ്​ഥാനത്തിൽ കുറഞ്ഞ കൂലിക്ക്​ അടിമ ജോലി ചെയ്യുന്ന ഉത്തരേന്ത്യൻ സംസ്​ഥാനങ്ങളിൽനിന്നുള്ള 50ഒാളം സ്​ത്രീ തൊഴിലാളികളാണ്​ പ്രസ്​തുത കേന്ദ്രത്തിലുള്ളത്

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close