INDIANEWS

അമ്മയാകണം; ആവശ്യവുമായി കോടതിയില്‍; കോടതി കനിഞ്ഞാലേ തനിക്ക്‌ അമ്മയാകാന്‍ സാധിക്കൂ എന്നും യുവതി


ഡെറാഡൂണ്‍: വിചിത്രമായ ഒരു ആവശ്യവുമായാണ്‌ യുവതി കോടതിയെ സമീപിച്ചിരിക്കുന്നു. തനിക്ക്‌ അമ്മയാകാന്‍ കോടതി കനിയണമെന്നാണ്‌ യുവതിയുടെ അപേക്ഷ

ഉത്തരാഖണ്ഡ്‌ ഹൈക്കോടതിയിലാണ്‌ യുവതി ആവശ്യവുമായി എത്തിയത്‌. അമ്മയാകാന്‍ വേണ്ടി ഭര്‍ത്താവിന്‌ കോടതി ജാമ്യം അനുവദിക്കണമെന്നാണ്‌ യുവതിയുടെആവശ്യം.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത കേസിലാണ്‌ പ്രതി ശിക്ഷിക്കപ്പെട്ടിരിക്കുന്നത്‌. ഇരുപത്‌ വര്‍ഷത്തെ കഠിന തടവാണ്‌ കോടതി ഇയാള്‍ക്ക്‌ വിധിച്ചിരിക്കുന്നത്‌.

ഇത്തരം വിഷയത്തില്‍ മറ്റ്‌ രാജ്യങ്ങള്‍ സ്വീകരിക്കാറുള്ള നിലപാടുകളെക്കുറിച്ച്‌ അന്വേഷിച്ച്‌ കോടതിയെ അറിയിക്കാന്‍ അമിക്കസ്‌ ക്യൂരിക്ക്‌ നിര്‍ദ്ദേശം നല്‍കി. കോടതിക്ക്‌ സ്വമേധയാ ഒരു തീരുമാനം കൈക്കൊള്ളാന്‍ പ്രയാസമുള്ള വിഷയം ആയതിനാലാണ്‌ ഇക്കര്യത്തില്‍ സര്‍ക്കാരിനോടും അമിക്കസ്‌ ക്യൂറിയോടും അഭിപ്രായം തേടാന്‍ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസ്‌ തീരുമാനിച്ചത്‌.

ഏഴ്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ ട്രക്കിനുള്ളില്‍ വച്ച്‌ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടം ചേര്‍ന്ന്‌ ബലാത്സംഗം ചെയ്‌ത കേസിലെ പ്രതിയാണ്‌ സ്‌ത്രീയുടെ ഭര്‍ത്താവ്‌. നൈനിറ്റാള്‍ ഹൈക്കോടതിയാണ്‌ കേസില്‍ നാല്‌ പ്രതികള്‍ക്ക്‌ 20വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചത്‌. ഇതിനിടയില്‍ രണ്ട്‌ തവണ ഈ സ്‌ത്രീയുടെ ഭര്‍ത്താവ്‌ ജാമ്യത്തിനായി അപേക്ഷിച്ചിരുന്നു. എന്നാല്‍ രണ്ട്‌ തവണയുംകോടതി ജാമ്യം നിഷേധിച്ചു. തുടര്‍ന്നാണ്‌ ജാമ്യത്തിനായി ഇയാളുടെ ഭാര്യ കോടതിയെ സമീപിച്ചിരിക്കുന്നത്‌. സച്ചിന്‍ എന്നാണ്‌ പ്രതിയുടെ പേര്‌.

വിവാഹം കഴിഞ്ഞ്‌ മൂന്ന്‌ മാസത്തിനുള്ളില്‍ ഭര്‍ത്താവ്‌ അറസ്റ്റിലായതായി യുവതി നല്‍കിയ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ അമ്മയാകാനുള്ള അവസരവും തനിക്ക്‌ നഷ്ടമായതായും ഈ ആവശ്യം പരിഗണിച്ച്‌ ഭര്‍ത്താവിന്‌ ജാമ്യം നല്‍കണമെന്നുമാണ്‌ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്‌.

ഇക്കാര്യത്തില്‍ മറ്റ്‌ പല മാനങ്ങളും പരിഗണിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഇത്തരത്തില്‍ പിറക്കുന്ന കുഞ്ഞിന്റെ അവകാശങ്ങളുമായി ബന്ധപ്പെട്ട്‌ വ്യക്തത ഉണ്ടാവുക എന്നത്‌ അനിവാര്യമാണ്‌.
ജയില്‍ ശിക്ഷ അനുഭവിക്കുന്ന അച്ഛനൊപ്പം കഴിയണമെന്ന്‌ കുട്ടി ആവശ്യപ്പെട്ടാല്‍ അത്‌ സാധുവായ അവകാശമാണോ എന്നതും നിര്‍ണയിക്കേണ്ടതുണ്ട്‌. ആ കുട്ടിയുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട്‌ സര്‍ക്കാരിനുണ്ടാകേണഅട ഉത്തരവാദിത്തങ്ങളിലും തീരുമാനമുണ്ടാകണം.

ഈ ആശങ്കകകള്‍ക്ക്‌ പരിഹാരം കണ്ടെത്തുന്നതിന്റെ ഭാഗമായാണ്‌ കോടതി ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെയും അമിക്കസ്‌ ക്യൂറിയുടെയും വിശദമായ അഭിപ്രായം തേടിയിരിക്കുന്നത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close