INDIANEWS

സാരി ധരിച്ചെത്തിയെന്ന്‌ ആരോപിച്ച്‌ സ്‌ത്രീക്ക്‌ ഹോട്ടലില്‍ പ്രവേശനം നിഷേധിച്ചതായി പരാതി, നിഷേധിച്ച്‌ ഹോട്ടല്‍; മാനേജരെ തല്ലിയെന്നും ഹോട്ടല്‍ അധികൃതര്‍


ന്യൂഡല്‍ഹി: സാരി ധരിച്ചെത്തിയതിനാല്‍ പ്രവേശനം നിഷേധിച്ചെന്ന്‌ ആരോപിച്ച്‌ ഹോട്ടലിനെതിരെ യുവതി രംഗത്ത്‌. ഇക്കാര്യം ആരോപിക്കുന്ന യുവതിയുടെ വീഡിയോ ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി. ഇതോടെ വിശദീകരണവുമായി ഹോട്ടല്‍ അധികൃതരും രംഗത്ത്‌ എത്തിയിട്ടുണ്ട്‌.

ദക്ഷിണ ഡല്‍ഹിയിലെ ഒരു ഹോട്ടലിനെതിരെയാണ്‌ ആരോപണവുമായി യുവതി രംഗത്ത്‌ എത്തിയിരിക്കുന്നത്‌. എന്നാല്‍ ഹോട്ടലില്‍ സീറ്റുകളെല്ലാം റിസര്‍വ്‌ഡ്‌ ആയത്‌ കൊണ്ട്‌ യുവതിയോട്‌ അല്‍പ്പനേരം കാത്തിരിക്കാന്‍ മാത്രമാണ്‌ തങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ്‌ ഹോട്ടല്‍ അധികൃതരുടെ വിശദീകരണം. ഇതേ തുടര്‍ന്ന്‌ ഹോട്ടല്‍ മാനേജരോട്‌ യുവതി മോശമായി പെരുമാറിയെന്നും ഇവര്‍ പറയുന്നു. മാനേജരെ യുവതി മര്‍ദ്ദിച്ചതായും ഇവര്‍ ആരോപിക്കുന്നു.

അന്‍സല്‍ പ്ലാസയിലെ അക്വില എന്ന നക്ഷത്ര ഹോട്ടലിനെതിരെയാണ്‌ അനിത ചൗധരി എന്ന യുവതി രംഗത്ത്‌ എത്തിയിരിക്കുന്നത്‌.സെപ്‌റ്റംബപര്‍ 19ന്‌ ഇവരെടുത്ത ദൃശ്യങ്ങളാണ്‌ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്‌. സാരി അക്വിലയില്‍ അനുവദനീയമല്ല. ഇതൊരു സ്‌മാര്‍്‌ട്ട വസ്‌ത്രധാരണമല്ലെന്നും അക്വിലയിലെ ജീവനക്കാര്‍ പറയുന്നു. സ്‌മാര്‍ട്ട്‌ വസ്‌ത്രധാരണത്തിന്റെ ശരിയായ നിര്‍വചനം എന്താണ്‌. പറയൂ എന്നാണ്‌ ഇവര്‍ ദൃശ്യങ്ങള്‍ക്കൊപ്പം നല്‍കിയിട്ടുള്ള കുറിപ്പ്‌.

തങ്ങള്‍ സ്‌മാര്‍ട്ടായി വസ്‌ത്രധാരണം നടത്തുന്നവരെ മാത്രമേ അകത്ത്‌ കയറാന്‍ അനുവദിക്കൂ എന്ന്‌ ഹോട്ടലിലെ ഒരു വനിതാ ജീവനക്കാരി പറയുന്നത്‌ ദൃശ്യങ്ങളില്‍ കേള്‍ക്കാം.സാരി സ്‌മാര്‍ട്ട്‌ വസ്‌ത്രങ്ങളുടെ കൂട്ടത്തില്‍ പെടില്ല എന്നും അവര്‍ പറയുന്നുണ്ട്‌. ട്വിറ്ററില്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുള്ള ഈ ദൃശ്യങ്ങളില്‍ മുഖ്യമന്ത്രി അരവിന്ദ്‌ കെജരിവാളിനെയുംകേന്ദ്രമന്ത്രിമാരായ അമിത്‌ഷായെയും ഹര്‍ദീപ്‌ സിങ്‌ പുരിയെയും യുവതിടാഗ്‌ ചെയ്‌തിട്ടുണ്ട്‌.

താന്‍ ഇതുവരെ ഇത്രയധികം അപമാനിക്കപ്പെട്ടിട്ടില്ലെന്നും യുവതി കുറിച്ചിട്ടുണ്ട്‌.തനിക്ക്‌ നന്നായി വേദനിച്ചു. തന്റെ മകളുടെ പിറന്നാള്‍ ആഘോഷത്തിനായാണ്‌ യുവതി ഹോട്ടലില്‍ എത്തിയത്‌. സാരി ധരിച്ച്‌ നില്‍ക്കുന്ന ഫോട്ടോയും ഇവര്‍ പോസ്‌റ്റ്‌ ചെയ്‌തിട്ടുണ്ട്‌.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close