LIME LIGHTSocial MediaTrending

കാമുകന്റെ പാന്റ്സിന്റെ പോക്കറ്റിൽ നിന്നും കിട്ടിയത് കോണ്ടത്തിന്റെ പാക്കറ്റ്; ഇതെവിടെ ഉപയോ​ഗിച്ചു എന്ന ചോദ്യവുമായി യുവതി; സൈബർ ലോകത്തെ ചൂടൻ ചർച്ചകളിലേക്ക് നയിച്ച ഒരു ഒഴിഞ്ഞ കവറിന്റെ കഥ

കാമുകിക്ക് പാന്റ്സ് കടംകൊടുത്ത യുവാവിന് കിട്ടിയത് എട്ടിന്റെ പണി. പാന്റസിന്റെ പോക്കറ്റിൽ കിടന്നിരുന്ന ​ഗർഭനിരോധന ഉറയുടെ ഒഴിഞ്ഞ പാക്കറ്റാണ് യുവാവിന് പണിയായത്. കാമുകി അതെടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റിയതോടെ സൈബർ ലോകത്തും ചർച്ചകൾ ചൂടുപിടിച്ചു. താനറിയാതെ ആ കോണ്ടം കാമുകൻ എവിടെയാണ് ഉപയോ​ഗിച്ചതെന്ന ചോദ്യമാണ് യുവതി ഉയർത്തുന്നത്.

 കാമുകനോട് എന്ത് ചോദിയ്ക്കാൻ എന്നറിയാതെ വിഷമവൃത്തത്തിലായിരുന്നു യുവതി. "അല്ലെങ്കിൽ ഞാൻ എടുത്തുചാടി ഒന്നും ചെയ്യാതെ നേരിട്ട് ചോദിക്കണോ?" അവർ ഒരു കമന്റിൽ കൂട്ടിച്ചേർത്തു: (തുടർന്നു വായിക്കുക)

ലോറി എന്ന യുവതി ടിക് ടോക്കിലാണ് തനിക്ക് കാമുകന്റെ പാന്റസിന്റെ പോക്കറ്റിൽ നിന്നും കിട്ടിയ കോണ്ടത്തിന്റെ ഒഴിഞ്ഞ പാക്കറ്റിന്റെ കഥ പറഞ്ഞെത്തിയത്. യുവതി ഇങ്ങനെയാണ് ക്യാപ്‌ഷൻ കുറിച്ചത്. “ഞാൻ എന്റെ ബോയ്ഫ്രണ്ടിന്റെ ജോഗറുകൾ ഒരു രാത്രി കടം വാങ്ങി, ശേഷം ഇത് കണ്ടെത്തി.”

 കാമുകന്റെ പക്കൽ നിന്നും ഒരു രാത്രിയിലേക്ക് കടമെടുത്ത ജോഗേഴ്സ് പാന്റിനുള്ളിൽ നിന്നും ഒഴിഞ്ഞ കോണ്ടം പാക്കറ്റ് (condom packet) കണ്ടെത്തി കാമുകി. തനിക്കു പാകമാകുന്നതിലും വലിപ്പമുള്ള പാന്റിനകത്തു നിന്നും ഈ വസ്തു കിട്ടിയ ഞെട്ടലിൽ അവർ വീഡിയോ സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

വീഡിയോയിൽ, അവർ വലിപ്പം കൂടിയ പാന്റ്സിന്റെ പോക്കറ്റിൽ കൈനീട്ടി ചുവന്ന ഡ്യൂറെക്‌സ് പാക്കറ്റ് പുറത്തെടുക്കുന്നത് കാണാം. അത് ഒരു ഒഴിഞ്ഞ പാക്കറ്റാണെന്നും വ്യക്തമാണ്. പിന്നാലെ കട്ടിലിൽ ഒന്നുമറിയാതെ കിടക്കുന്ന തന്റെ കാമുകന്റെ നേരെയും യുവതി ക്യാമറ തിരിക്കുന്നുണ്ട്.

 വീഡിയോയിൽ, അവർ വലിപ്പം കൂടിയ പാന്റ്സിന്റെ പോക്കറ്റിൽ കൈനീട്ടി ചുവന്ന ഡ്യൂറെക്‌സ് പാക്കറ്റ് പുറത്തെടുക്കുന്നതായി കാണുന്നു - അത് കാലിയായതായി കാണാവുന്നതാണ്. പിന്നാലെ കട്ടിലിൽ നിരപരാധിയായി കിടക്കുന്ന തന്റെ കാമുകന്റെ നേരെ ക്യാമറ തിരിക്കുന്ന ലോറിയാണ് കാണുന്നത്

കാമുകനോട് എന്ത് ചോദിയ്ക്കാൻ എന്നറിയാതെ വിഷമവൃത്തത്തിലായിരുന്നു യുവതി. “അല്ലെങ്കിൽ ഞാൻ എടുത്തുചാടി ഒന്നും ചെയ്യാതെ നേരിട്ട് ചോദിക്കണോ?” അവർ ഒരു കമന്റിൽ കൂട്ടിച്ചേർത്തു. കാമുകൻ തന്നെ വഞ്ചിക്കുകയായിരുന്നോ എന്നാണ് ലോറിക്ക് അറിയേണ്ടിയിരുന്നത്. ന്യൂ ഇയർ വരെ കാത്തിരിക്കൂ, അവനെക്കൊണ്ട് എല്ലാ ബില്ലുകളും അടപ്പിച്ച്, സമ്മാനങ്ങളും വാങ്ങിപ്പിച്ച ശേഷം വേണം പണി കൊടുക്കാൻ എന്നായിരുന്നു ഒരാളുടെ ഉപദേശം.

 കാമുകൻ തന്നെ വഞ്ചിക്കുകയായിരുന്നോ എന്നാണ് ലോറിക്ക് അറിയേണ്ടിയിരുന്നത്. ന്യൂ ഇയർ വരെ കാത്തിരിക്കൂ, അവനെക്കൊണ്ട് എല്ലാ ബില്ലുകളും അടപ്പിച്ച്, സമ്മാനങ്ങളും വാങ്ങിപ്പിച്ച ശേഷം വേണം പണി കൊടുക്കാൻ എന്നായിരുന്നു ഒരാളുടെ ഉപദേശം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close