INDIANEWSTop News

അവിഹിത ഗർഭം പുറത്തറിയുമെന്ന പേടി; പ്രസവിച്ചയുടൽ കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ കുത്തിനിറച്ച് കൊന്നു; 23കാരി അറസ്റ്റിൽ

തഞ്ചാവൂർ: പ്രസവിച്ചയുടൻ കുഞ്ഞിനെ കൊലപ്പെടുത്തി ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിച്ച അമ്മ അറസ്റ്റിൽ. തമിഴ്നാട് തഞ്ചാവൂരില്‍ ബുഡാലൂര്‍ സ്വദേശിനിയായ പ്രിയദര്‍ശിനി ആണ് അറസ്റ്റിലായത്. അവിഹിത ഗർഭം പുറത്തറിയാതിരിക്കാനായിരുന്നു 23 കാരിയുടെ ക്രൂരത.

ശുചിമുറിയിലെ ഫ്ലഷ് ടാങ്കില്‍ കുത്തിനിറച്ചാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. കൊലപാതകം മറച്ചുവച്ചതിനു യുവതിയുടെ മാതാപിതാക്കളും പിടിയിലായി. സുഹൃത്തില്‍ നിന്നു ഗര്‍ഭം ധരിച്ച പ്രിയദര്‍ശിനി, ഇക്കാര്യം പുറത്തറിയുന്നതു നാണക്കേടാകുമെന്ന് ഭയന്ന് ഒളിപ്പിച്ചു വച്ചു. പ്രസവമടുത്തതോടെ കഴിഞ്ഞ വ്യാഴാഴ്ച വയറുവേദനയെന്നു പറഞ്ഞ് തഞ്ചാവൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി.

പ്രസവ വാര്‍ഡോ, പ്രസവ ചികിത്സയോ ഇല്ലാത്ത ആശുപത്രിയിൽ, ഐസിയുവിലെ ശുചിമുറിക്കകത്തു കയറിയ യുവതി പ്രസവ ശേഷം കുഞ്ഞിനെ ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ നിന്നു രക്ഷപ്പെട്ടു. ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരി ഫ്ലഷ് ടാങ്ക് പ്രവര്‍ത്തിക്കാത്തതിനെ തുടര്‍ന്ന് തുറന്നു നോക്കിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതി അറസ്റ്റിലായത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close