NEWSWORLD

താലിബാൻ നേതാവിന്റെ അഭിമുഖമെടുത്ത മാധ്യമപ്രവർത്തക അഫ്​ഗാൻ വിട്ടു

കാബൂൾ: താലിബാൻ നേതാവിന്റെ അഭിമുഖമെടുത്ത അഫ്​ഗാൻ മാധ്യമപ്രവർത്തക രാജ്യംവിട്ടു. ടോളോ ന്യൂസിലെ ബെഹസ്​ത അർഗന്ദാണ്​ നാടുവിട്ടത്​. ആഗസ്​റ്റ്​ 17നാണ്​ ബെഹസ്​ത താലിബാൻ നേതാവിനെ അഭിമുഖം നടത്തിയത്​.

താലിബാൻ നേതാവിന്റെ അഭിമുഖമെടുത്ത ആദ്യ അഫ്​ഗാൻ മാധ്യമപ്രവർത്തകയാണിവർ. അഭിമുഖത്തിനിടെ കാബൂളിലെ താലിബാന്റെ വീടുകൾതോറുമുള്ള തിരച്ചിലിനെയും ഭാവി പദ്ധതികളെയുംകുറിച്ച്‌​ അവർ ചോദിച്ചിരുന്നു.

24 വയസ്സുള്ള ബെഹസ്​തയുടെ അഭിമുഖം ​ഏറെ ശ്രദ്ധ നേടിയിരുന്നു. സ്വതന്ത്രമായി ജോലി ചെയ്യാനുള്ള ഭയംമൂലമാണ്​ നാടുവിട്ടതെന്ന്​​ അവർ വെളിപ്പെടുത്തി. നേരത്തേ ചാനൽ സ്​റ്റുഡിയോയിൽനിന്ന്​ അവതാരകനെക്കൊണ്ട്​ ആരും പേടിക്കേണ്ടതില്ലെന്നും രാജ്യത്ത്​ പ്രശ്​നങ്ങളില്ലെന്നും താലിബാൻ പറയിപ്പിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ​

വിഡിയോയിൽ തോക്കേന്തിനിൽക്കുന്ന താലിബാൻ സംഘത്തിനൊപ്പമാണ്​ അവതാരകൻ പേടിക്കേണ്ട സാഹചര്യമില്ലെന്നു​ പറയുന്നത്​.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close