KERALANEWSTop NewsTrending

വ​നി​താ റെ​യി​ൽ​വേ ഗേ​റ്റ് കീ​പ്പ​ർ​ക്ക് പാ​മ്പു​ക​ടി​യേ​റ്റു; സംഭവം ട്രെയിൻ കടന്നുപോകാൻ റെയിൽവേ ക്രോസ് അടയ്ക്കാൻ എത്തിയപ്പോൾ

ഹ​രി​പ്പാ​ട്: വ​നി​താ റെ​യി​ൽ​വേ ഗേ​റ്റ് കീപ്പറെ പാമ്പു കടിച്ചു. ഹ​രി​പ്പാ​ട്-ആ​ല​പ്പു​ഴ തീ​ര​ദേ​ശപാ​ത​യി​ൽ ക​രു​വാ​റ്റ ഊ​ട്ട്പ​റ​മ്പ് റെ​യി​ൽ​വേ ക്രോ​സി​ലാണ് സംഭവം. ഗേ​റ്റ് കീ​പ്പ​ർ പ​ള്ളി​പ്പാ​ട് പു​ത്ത​ൻ​പു​ര​യി​ൽ ആ​ർ. സ​രി​ത​യ്ക്കാ​ണ് രാ​ത്രി പാമ്പിൻറെ ക​ടി​യേ​റ്റ​ത്.

ട്രെ​യി​ൻ ക​ട​ന്നുപോ​കു​ന്ന​തി​നുവേ​ണ്ടി ഗേ​റ്റ് അ​ട​യ്ക്കാ​ൻ ക​യ​റു​മ്പോ​ഴാ​യി​രു​ന്നു പാ​മ്പ് ക​ടി​യേ​റ്റ​ത്. ഉടൻ തന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​റി​യി​ച്ച​തി​നെ​തു​ട​ർ​ന്ന് ഹ​രി​പ്പാ​ട് ആ​ശു​പ​ത്രി​യി​ൽ നി​ന്നും ആം​ബു​ല​ൻ​സ് എ​ത്തി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. തുടർന്ന് തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേക്ക് മാറ്റി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close