KERALANEWSTrending

കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് മരിച്ച സംഭവം; റഷീദിന്റ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു; ഒരാഴ്ചയ്ക്കകം ആദ്യ ഗഡു നഷ്ടപരിഹാരം നൽകാമെന്ന് ഡി.എഫ്.ഒയുടെ ഉറപ്പ്

താമരശ്ശേരി: കട്ടിപ്പാറയിൽ കാട്ടുപന്നി ഇടിച്ച് ഓട്ടോ മറിഞ്ഞ് മരിച്ച റഷീദിന്റ മൃതദേഹവുമായുള്ള പ്രതിഷേധം അവസാനിപ്പിച്ചു. ഒരാഴ്ചയ്ക്കകം ആദ്യഗഡു നഷ്ടപരിഹാരം നൽകാമെന്ന് ഡി.എഫ്.ഒയുടെ ഉറപ്പിന്മേലാണ് പ്തതിഷേധം നിർത്തിയത്.

താമരശേരി വനം റേഞ്ച് ഓഫിസിന് മുന്നിലായിരുന്നു നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രതിഷേധം. ബന്ധുവീട്ടിലെ കല്യാണത്തിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് റഷീദിൻറെ ഓട്ടോയിൽ കാട്ടുപന്നി ഇടിച്ചത്. ഓട്ടോയിൽ നിന്ന് തെറിച്ചുവീണ റഷീദിന് ഗുരുതരമായി പരുക്കേറ്റു. കോഴിക്കോട് മെഡിക്കൽ കോളജിൽ ഏതാണ്ട് രണ്ടുമാസം നീണ്ട ചികിൽസക്കൊടുവിലാണ് മരണത്തിന് കീഴടങ്ങിയത്.

എന്നാൽ അപേക്ഷ നൽകിയിട്ടും കുടുംബത്തിന് നഷ്ടപരിഹാരം അനുവദിച്ചിട്ടില്ലെന്ന് മാത്രമല്ല പരിഹസിച്ച് പറഞ്ഞുവിടുകയാണുണ്ടായത്. സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന കുടുംബമാണെങ്കിലും നഷ്ടപരിഹാരത്തേക്കാൾ അധികൃതരുടെ ഭാഗത്തുനിന്നുള്ള പരിഹാസവും അവഗണനയുമാണ് ഇവരെ ഏറെ വേദനിപ്പിച്ചത്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close