KERALANEWS

രണ്ടു കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയി; ഭർത്താവിൻറെ പരാതിയിൽ വീട്ടമ്മയും കാമുകനും അറസ്റ്റിൽ

മലപ്പുറം: രണ്ടു കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയ വീട്ടമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. പിഞ്ചു കുഞ്ഞ് ഉൾപ്പടെ രണ്ടു മക്കളെ ഉപേക്ഷിച്ചാണ് പള്ളിക്കൽ ബസാറിൽ താമസിച്ചിരുന്ന വീട്ടമ്മ അവിവാഹിതനായ കാമുകനൊപ്പം പോയത്.

ഭർത്താവിൻറെ പരാതിയിൽ തേഞ്ഞിപ്പലം പൊലീസാണ് യുവതിയെയും കാമുകനെയും പിടികൂടിയത്. പരപ്പനങ്ങാടി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ വീട്ടമ്മയെയും കാമുകനെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മക്കളെ ഉപേക്ഷിച്ചു പോയതിന് യുവതിയ്ക്കെതിരെ തേഞ്ഞിപ്പലം പൊലീസ് ബാല നീതി നിയമ പ്രകാരം കേസെടുത്ത് എടുത്തിരുന്നു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിക്കൽ ബസാറിൽ വീട്ടമ്മയും കുടുംബവും താമസിച്ചിരുന്നതിന് തൊട്ടടുത്ത ക്വാർട്ടേഴ്സിലാണ് അവിവാഹിതനായ യുവാവും താമസിച്ചിരുന്നത്. ഇവർ തമ്മിൽ അടുപ്പത്തിലാകുകയും പിന്നീട് നാടുവിടാൻ തീരുമാനിക്കുകയുമായിരുന്നു. ഒക്ടോബർ നാലാം തീയതിയാണ് വീട്ടമ്മ രണ്ടു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം പോയത്. ഭർത്താവ് പരാതി നൽകിയതോടെ ഇരുവരും പൊലീസിൽ കീഴടങ്ങുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close