INDIANEWS

മകളുടെ പേരിനൊപ്പം തന്റെ ഇനീഷ്യൽ ചേർക്കാൻ ഒരമ്മയുടെ നിയമ പോരാട്ടം; കോടതിയെ സമീപിച്ച് ഒൻപതാം ക്ലാസുകാരിയുടെ അമ്മ

കോയമ്പത്തൂർ: മകളുടെ പേരിനു മുന്നിൽ തന്റെ പേരിന്റെ ആദ്യ അക്ഷരം ഇനിഷ്യലായി ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ മദ്രാസ് ഹൈക്കോടതിയിൽ. ഈ ആവശ്യം ഉന്നയിച്ച അമ്മ മധുര ബെഞ്ചിനെ സമീപിച്ചു. കരൂർ കടവൂർ സർക്കാർ ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനി കാവ്യയുടെ അമ്മ എം. പൊതുംപൊന്നുവാണു ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

ഭർത്താവ് ഉപേക്ഷിച്ച് പോയതിനു ശേഷം മകളെ നോക്കി വളർത്തിയതും സകല ചെലവുകൾ വഹിച്ചതും പൊതുംപൊന്നുവാണ്. സ്കൂളിൽ ചേർത്ത സമയത്ത് മകൾ കാവ്യയുടെ പേരിനൊപ്പം അമ്മയുടെ ഇനിഷ്യൽ ആയിരുന്നു ചേർത്തത്. കാവ്യ സ്കോളർഷിപ് പരീക്ഷയ്ക്ക് അപേക്ഷിച്ചപ്പോഴാണ് അച്ഛന്റെ പേരിന്റെ ആദ്യ അക്ഷരം ഇനിഷ്യലായി ഉപയോഗിക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്. അതിനെത്തുടർന്നാണ് അമ്മ കോടതിയെ സമർപ്പിച്ചത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close