INDIANEWSTrending

ഓൺലൈനിൽ പീസ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; നഷ്ടമായ തുക തിരികെ ലഭിക്കാൻ വഴി തിരഞ്ഞപ്പോൾ ചെന്ന് ചാടിയത് സൈബർ തട്ടിപ്പുകാരുടെ വലയിൽ; പിന്നീട് നടന്നത്…

മുംബയ്: ഓൺലൈനിൽ പീസ ഓർഡർ ചെയ്ത വയോധികക്ക് നഷ്ടമായത് ലക്ഷങ്ങൾ. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഓൺലൈനായി പീസ ഓർഡർ ചെയ്തത്. അന്ന് 9,999 രൂപയാണ് വയോധികയുടെ അക്കൗണ്ടിൽ നിന്ന് നഷ്ടമായത്. പിന്നീട് ഒക്ടോബർ 29ന് ഡ്രൈഫ്രൂട്ട്‌സ് ഓർഡർ ചെയ്തപ്പോൾ 1,496 രൂപയും നഷ്ടമായി. സബർബൻ അന്ധേരി സ്വദേശിനിയായ സ്ത്രീക്കാണ് പണം നഷ്ടമായത്.

നഷ്ടമായ തുക തിരികെ ലഭിക്കാൻ എന്ത് വഴിയാണുള്ളതെന്ന് ഗൂഗിളിൽ തെരഞ്ഞപ്പോൾ കണ്ട ഫോൺ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ സ്ത്രി എത്തിപ്പെട്ടതാവട്ടെ സൈബർ തട്ടിപ്പുകാരുടെ വലയിൽ. നഷ്ടപ്പെട്ട പണം തിരികെ നൽകുമെന്ന് വിശ്വസിപ്പിച്ച തട്ടിപ്പുകാർ ഒരു ആപ്ലിക്കേഷൻ ഫോണിൽ ഡൗൺലേഡ് ചെയ്യാൻ സ്ത്രീയോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്തതോടെ വയോധികയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, പാസ്വേഡ് ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പ് സംഘം കൈക്കലാക്കി.

ശേഷം വയോധികയുടെ അക്കൗണ്ടിലുണ്ടായിരുന്ന 11.78 ലക്ഷം രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. 2021 നവംബർ 14നും ഡിസംബർ 1നും ഇടയിലായി പലപ്പോഴായാണ് ഈ പണം തട്ടിയത്. ഇത്തരത്തിൽ തന്റെ സമ്പാദ്യം മുഴവൻ നഷ്ടപ്പെട്ടുവെന്ന് മനസിലായ സ്ത്രീ പോലീസിനെ സമീപിക്കുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close