Breaking NewsNEWSWORLD

ഭർത്താവിനെ വാടകക്ക് നൽകി യുവതി; തന്റെ ഭര്‍ത്താവ് എന്തും ചെയ്യുമെന്നും വാ​ഗ്ദാനം

ജീവിതച്ചെലവ് താങ്ങാതെ വന്നതോടെ സ്വന്തം ഭർത്താവിനെ വാടകക്ക് നൽകി യുവതി. ലണ്ടൻ സ്വദേശിയായ ലോറ യങ്ങാണ് ഭർത്താവിനെ ആവശ്യക്കാർക്ക് നൽകി ജീവിതച്ചെലവിന് പണം കണ്ടെത്തുന്നത്. ഇതിനായി ‘ഹയർ മൈ ഹാൻഡി ഹസ്ബന്റ്’ എന്ന പേരിൽ ഒരു വെബ്‌സൈറ്റും തുടങ്ങിയിരിക്കുകയാണ് മൂന്നു കുട്ടികളുടെ അമ്മയായ ലോറ.

തന്റെ ഭർത്താവ് ജെയിംസ് എന്തു ചെറിയ ജോലിയും ചെയ്യുമെന്ന് ലോറ വെബ്‌സൈറ്റിൽ പറയുന്നു. മറ്റു വീടുകളിൽചെന്ന് ഫർണിച്ചർ ഭാഗങ്ങൾ കൂട്ടിയോജിപ്പിച്ച് പണമുണ്ടാക്കുന്ന ഒരു വ്യക്തിയെ കുറിച്ച് ലോറ ഒരു പോഡ്കാസ്റ്റ് കേട്ടിരുന്നു. ഇതോടെയാണ് പുതിയ രീതി പരീക്ഷിക്കാനുള്ള ആശയം ലോറയ്ക്ക് ലഭിച്ചത്.

ബക്കിങ്ഹാംഷയറിലുള്ള ഇവരുടെ വീട്ടിലെ കട്ടിലുകൾ നിർമിച്ചതും അടുക്കള ഷെൽഫുകൾ ഘടിപ്പിക്കുകയും ചെയ്തത് ജെയിംസാണ്. കൂടാതെ ഉപയോഗശൂന്യമായ വസ്തുക്കളിൽ നിന്ന് ജെയിംസ് ഒരു ഡൈനിങ് ടേബിളുമുണ്ടാക്കി. ഇതോടൊപ്പം കുറച്ച് പെയ്ന്റിങ്ങും അലങ്കാരപ്പണികളും ജെയിംസിന് അറിയാമെന്നും വീട്ടിലേയും പറമ്പിലേയും എല്ലാ ജോലികളും നന്നായി ചെയ്യുമെന്നും ലോറ വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നു. ഈ കഴിവ് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്തി പണം കണ്ടെത്തുകയാണ് ലോറയുടെ ലക്ഷ്യം.

ഇത്തരം ജോലിയിൽ വൈദഗ്ധ്യം ലഭിച്ച തൊഴിലാളികൾ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ട് ജെയിംസിന് കൂടുതൽ അവസരം ലഭിക്കുമെന്നും ലോറ ബ്രിട്ടീഷ് മാധ്യമമായ ദ മിററിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close