KERALANEWSSocial Media

ഓൺലൈൻ തട്ടിപ്പ്; വിവാഹ വാ​ഗ്ദാനം നൽകി യുവതി തട്ടിയെടുത്തത് 11 ലക്ഷം; തട്ടിപ്പിന് കൂട്ട് നിന്നത് ഭർത്താവ്

പന്തളം: വീണ്ടും ഇതാ ഫേസ്ബുക്കിലൂടെ വിവാഹ വാഗ്ദാന തട്ടിപ്പ്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാ​ഗ്ദാനം നൽകി യുവതി തട്ടിയെടുത്തത് 11 ലക്ഷം. യുവാവ് നൽകിയ പരാതിയിൽ തട്ടിപ്പ് നടത്തിയ യുവതിയും കൂട്ട് നിന്ന ഭർത്താവും അറസ്റ്റിലായി. കൊട്ടാരക്കര പുത്തൂർ പവിത്രേശ്വരം എസ്എൻ പുരം ബാബു വിലാസത്തിൽ പാർവ്വതി (31), ഭർത്താവ് സുനിൽലാൽ (43) എന്നിവരാണ് അറസ്റ്റിലായത്.

ഒരു വർഷം മുമ്പാണ് ഇരുവരും ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. താൻ അവിവാഹിതയാണെന്നും പാങ്ങോട് സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണെന്നും പറഞ്ഞാണ് പാർവ്വതി പരിചയപ്പെടുത്തി. എസ്എൻ പുരത്ത് സുനിൽലാലിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം എന്നും പറഞ്ഞു. ഇരുവരുടെയും സൗഹൃദം വളർന്നതോടെ ആണ് പാർവ്വതി വിവാഹാഭ്യർത്ഥന നടത്തുന്നത്. തനിക്ക് 10 വയസുള്ളപ്പോൾ മാതാപിതാക്കൾ മരിച്ചു പോയെന്നും അതിന്റെ കേസ് നടക്കുകയാണെന്നും പാർവതി യുവാവിനെ ഫറഞ്ഞു വിശ്വസിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കേസ് നടത്തിപ്പിനും വക്കീലിനു കൊടുക്കാനും മറ്റു ചെലവുകൾക്കു പണം ആവിശ്യമാണെന്ന് പറഞ്ഞാണ് പലതവണയായി 11,07,975 ലക്ഷം രൂപ തട്ടിയെടുത്തത്.

വിവാഹവുമായി ബന്ധപ്പെട്ട് പാർവ്വതിയുടെ ഭാ​ഗത്തു നിന്ന് യാതൊരു പ്രതികരണവുമില്ലാതായപ്പോൾ യുവാവ് ഇവരുടെ വീട്ടിൽ ചെന്നു. അപ്പേഴാണ് ഇവർ വിവാഹിതയാണെന്നും മകളുണ്ടെന്നും മനസിലായത്. പറ്റിക്കപ്പെട്ടെന്നറിഞ്ഞ യുവാവ് പന്തളം പൊലീസിൽ പരാതി നല്കി. പരാതിയെ തുടർന്ന് അന്യേഷണം നടത്തുകയും പാർവ്വതിയേയും തട്ടിപ്പിന് കൂട്ട് നിന്ന് ഭർത്താവിനേയും അറസ്റ്റ് ചെയ്ത് അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close