സെക്കന്തരാബാദ്: ഓടിത്തുടങ്ങിയ ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാലിടറിയ യുവതിയെ ട്രെയിനിന് അടിയിലേക്ക് പോകാതെ അതിസാഹസികമായി റെയില്‍വേ സംരക്ഷണ സേനയിലെ ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തി. യുവതി ട്രെയിനിനും പ്ലാറ്റ്‌ഫോമിനും ഇടയിലേക്കാണ് വീണത്.
സെക്കരാബാദ് റെയില്‍വേസ്‌റ്റേഷനിലാണ് സംഭവം. ആര്‍പിഎഫ് ഉദ്യോഗസ്ഥന്റെ സമയോചിതമായ ഇടപെടലാണ് യുവതിയുടെ ജീവന്‍ തിരിച്ച് കിട്ടാന്‍ സഹായിച്ചത്. തെലങ്കാനയിലെ സെക്കന്തരാബാദില്‍ വെള്ളിയാഴ്‌ചയാണ് സംഭവമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിച്ച യുവതിയെ ശക്തമായി വിമര്‍ശിച്ച് റെയില്‍വേ മന്ത്രാലയം രംഗത്ത് എത്തി. ജീവിതം ഒരു ബോളിവുഡ് സിനിമയല്ലെന്നും ഏറെ അമൂല്യമാണെന്നുമാണ് റെയില്‍വേ മന്ത്രാലയം ട്വീറ്റ് ചെയ്‌തിരിക്കുന്നത്.