INDIANEWS

വിറ്റ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി യുവതി; അയ്യായിരം രൂപയ്‌ക്കാണ്‌ യുവതി കുഞ്ഞിനെ വിറ്റത്‌


ബംഗളുരു: താന്‍ വിറ്റ കുഞ്ഞിനെ തിരികെ വേണമെന്ന ആവശ്യവുമായി സ്‌ത്രീ രംഗത്ത്‌. കര്‍ണാടകയിലെ വിജയപുര സ്വദേശിനിയാണ്‌ പൊലീസില്‍ പരാതിയുമായി എത്തിയത്‌.

അയ്യായിരം രൂപയ്‌ക്ക്‌ താന്‍ കുഞ്ഞിനെ ഒരു നഴ്‌സിന്‌ വില്‍ക്കുകയായിരുന്നുവെന്ന്‌ ഇവര്‍ പറയുന്നു. ദിവസങ്ങള്‍ക്ക്‌ ശേഷം താന്‍ തിരികെ എത്തി ഇവരോട്‌ കുഞ്ഞിനെ ആവശ്യപ്പെട്ടെന്നും യുവതി പറയുന്നു. എന്നാല്‍ കുഞ്ഞിനെ ഇവര്‍ നല്‍കിയില്ല. ഇതേ തുടര്‍ന്ന്‌ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതോടെയാണ്‌ പരാതിയുമായി യുവതി പൊലീസിനെ സമീപിച്ചത്‌. നഴ്‌സിനും മറ്റ്‌ രണ്ട്‌ പേര്‍ക്കുമെതിരെയാണ്‌ കേസ്‌.

രേണുക കാംബെല്‍ എന്ന സ്‌ത്രീയാണ്‌ പരാതിയുമായി പൊലീസിനെയും ചൈല്‍ഡ്‌ ലൈനെയും സമീപിച്ചിരിക്കുന്നത്‌. കസ്‌തൂരി എന്ന നഴ്‌സിനെതിരെയാണ്‌ ഇവര്‍ പരാതിയുമായി എത്തിയിരിക്കുന്നത്‌. ഇവരും ഇവരുടെ ഭര്‍ത്താവ്‌ മഞ്‌ജുനാഥും ചേര്‍ന്നാണ്‌ തന്റെ കുഞ്ഞിനെ വാങ്ങിയതെന്നും രേണുക പരാതിയില്‍ പറയുന്നു. ഓഗസ്‌റ്റ്‌ 26നാണ്‌ കുഞ്ഞിനെ വിറ്റത്‌. സാമ്പത്തിക പ്രതിസന്ധി മൂലമാണ്‌ കുഞ്ഞിനെ വില്‍ക്കേണ്ടി വന്നതെന്നും ഇവര്‍ പറയുന്നു. സാമ്പത്തിക പ്രയാസങ്ങള്‍ ഉണ്ടെങ്കില്‍ കുഞ്ഞിനെ വില്‍ക്കാന്‍ ആവശ്യപ്പെട്ട്‌ കസ്‌തൂരി തന്നെ സമീപിക്കുകയായിരുന്നുവെന്നും രേണുക പറയുന്നു.

ദിവസങ്ങള്‍ക്ക്‌ ശേഷം തന്റെ പ്രവൃത്തി തെറ്റായിരുന്നുവെന്ന്‌ ബോധ്യം വന്നതോടെയാണ്‌ കുഞ്ഞിനെ ആവശ്യപ്പെട്ട്‌ ഇവരെ സമീപിച്ചത്‌.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close