അമ്മായി അമ്മ കാമുകനുമൊത്ത് മുറിയടച്ചതോടെ ഫോൺ റെക്കോഡ് മോഡിലിട്ട് വെച്ചു; ഭർത്താവിന്റെ അമ്മയുടെ കാമുകൻ മർദ്ദിച്ചതിന്റെ കാരണം യുവതി വെളിപ്പെടുത്തുന്നത് ഇങ്ങനെ..

കൊച്ചി: അമ്മായിഅമ്മയും ആൺസുഹൃത്തും മുറിയടച്ചിരുന്ന് സംസാരിച്ചത് റെക്കോഡ് ചെയ്തതിനാണ് മർദ്ദനമേറ്റതെന്ന് ഭർത്താവിന്റെ അമ്മയുടെ കാമുകന്റെ മർദ്ദനത്തിനിരയായ യുവതി. മർദ്ദനത്തിൽ പരിക്കേറ്റ പെരുമ്പാവൂർ സ്വദേശിനിയായ വൈഷ്ണവി അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിവിൽ എഞ്ചിനീയറിങ് അവസാന വർഷ വിദ്യാർത്ഥിയായ യുവതി ആറുമാസം മുൻപാണ് കൊരട്ടി സ്വദേശിയെ വിവാഹം കഴിച്ച് ഭർതൃവീട്ടിലെത്തിയത്. വീട്ടുകാർ ആലോചിച്ചു നടത്തിയ വിവാഹമായിരുന്നു.
കഴിഞ്ഞ ദിവസം അമ്മായിഅമ്മയും അവരുടെ ആൺസുഹൃത്തും തൃശൂർ കൊരട്ടിയിലെ വീട്ടിലെ മുറിയടച്ചിരുന്ന് സംസാരിക്കുന്നത് താൻ ഫോണിൽ റെക്കോർഡ് ചെയ്തതാണ് മർദനത്തിന് കാരണമെന്നാണ് യുവതി പറയുന്നത്. ആൺസുഹൃത്തുമായുള്ള ഇവരുടെ ബന്ധം മകനും ചോദ്യം ചെയ്തിരുന്നു എന്നും വിവാഹം കഴിഞ്ഞത് മുതൽ ഇത് അറിയാതിരിക്കാൻ വേണ്ടി ഇവർ തന്നെ മർദിച്ചുകൊണ്ടിരിക്കുകയാണെന്ന് യുവതി ആരോപിച്ചു. ഇത് രണ്ടാം തവണയാണ് യുവതി ആശുപത്രിയിലാകുന്നത്. നേരത്തെയും ഇത്തരത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഭർതൃമാതാവും ആൺസുഹൃത്തും തന്നെ മർദിച്ചിരുന്നതായും പട്ടിണിക്കിട്ടെന്നും യുവതി പറയുന്നു. ഭർത്താവ് ജോലിക്ക് പോകുമ്പോൾ തന്നെ അമ്മായിഅമ്മ വീട്ടിലെ മുറിയിൽ ഭക്ഷണം പോലും നൽകാതെ പൂട്ടിയിടുമായിരുന്നുവെന്നും ടോയ്ലറ്റിലെ വെള്ളം കുടിച്ചായിരുന്നു ദാഹമകറ്റിയതെന്ന് യുവതി പറഞ്ഞു.
ഇവരുടെ വീട്ടിൽ നിന്നും മൂന്നു കിലോമീറ്റർ അകലെ താമസിക്കുന്നയാളാണ് അമ്മായി അമ്മയുടെ സുഹൃത്ത്. ഇയാളുമായുള്ള അമ്മായി അമ്മയുടെ സൗഹൃദം അതിരു വിടുന്നെന്നു തോന്നിയപ്പോൾ വിലക്കിയതാണ് പ്രശ്നങ്ങൾക്ക് തുടക്കം എന്നാണ് യുവതി പറയുന്നത്. നിരാലംബരായ സ്ത്രീകളെയും വിധവകളെയും സഹായിക്കുകയാണ് എന്ന് അവകാശപ്പെട്ടാണ് ഇയാൾ തന്റെ അമ്മയുമായി അടുപ്പത്തിലായതെന്ന് പരിക്കേറ്റ യുവതിയുടെ ഭർത്താവ് പറയുന്നു.
ഇയാൾ പറയുന്നതു മാത്രമേ അമ്മ കേൾക്കൂ എന്നു വന്നതോടെ വീട്ടിൽ വരുന്നതിനും ഫോൺ വിളിക്കുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു. ഇയാൾ കൊല്ലുമെന്നു ഭീഷണി മുഴക്കിയതിനെത്തുടർന്ന് ഇക്കാര്യം ഇയാളുടെ ഭാര്യയെയും മകനെയും അറിയിച്ചു. ഇത് രണ്ടു കുടുംബത്തിന്റെയും പ്രശ്നമായതിനാൽ രമ്യമായി പരിഹരിക്കണം എന്നായിരുന്നു ഇയാളുടെ വീട്ടുകാരുടെ മറുപടി.
ഞായറാഴ്ച രാത്രി തൊട്ടടുത്തുള്ള വീട്ടിൽ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇയാൾ അപ്രതീക്ഷിതമായി കയറി വന്ന് യുവതിയുടെ മുഖത്ത് ഇടിച്ചത്. ഇയാൾ വന്ന കാർ തടഞ്ഞിടുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽനിന്ന് അറിയിച്ചത് അനുസരിച്ച് പൊലീസ് എത്തി മൊഴിയെടുത്തെങ്കിലും ഇയാളെ അറസ്റ്റു ചെയ്തില്ല. ഇയാൾ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ദിവസം നേരിട്ടു സ്റ്റേഷനിലെത്തി പരാതിയും നൽകിയിരുന്നു.
നേരത്തെ ഉണ്ടായ മർദനവുമായി ബന്ധപ്പെട്ട് യുവതിയും ഭർത്താവും നൽകിയ പരാതിയിൽ അമ്മായിഅമ്മയ്ക്കും അവരുടെ സഹോദരനുമെതിരെ കേസെടുത്തിരുന്നുവെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. അമ്മായി അമ്മയും സഹോദരനും പട്ടിക കൊണ്ട് യുവതിയെ മർദിക്കുകയായിരുന്നു എന്നാണ് അന്നത്തെ പരാതി. ആ സമയത്ത് ബന്ധുക്കളും വീട്ടിൽ ഉണ്ടായിരുന്നു. കേസിൽ സഹോദരൻ ജാമ്യത്തിലിറങ്ങുകയും അമ്മായി അമ്മയ്ക്ക് മുൻകൂർ ജാമ്യവും ലഭിച്ചിരുന്നു.പിന്നീട് അമ്മായി അമ്മ നൽകിയ പരാതിയിൽ മരുമകളെയും അവരുടെ അച്ഛനേയും പ്രതിയാക്കി കേസെടുത്തിട്ടുണ്ടെന്ന് കൊരട്ടി പൊലീസ് പറഞ്ഞു. മർദനവുമായി ബന്ധപ്പെട്ട് യുവതിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറയുന്നു.
തന്റെ അച്ഛനെതിരെ അമ്മായി അമ്മ നൽകിയ കേസ് വ്യാജമാണെന്നും സമാനമായി അയൽവാസിക്കുമെതിരെയും അമ്മായിഅമ്മ കേസ് നൽകിയിട്ടുണ്ടെന്നും യുവതി പറഞ്ഞു. അമ്മായി അമ്മയുടെ ആൺസുഹൃത്ത് വീടിന്റെ മതിൽ ചാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തേ തുടർന്നാണ് അന്ന് അയൽവാസിക്കെതിരെ പീഡനക്കേസ് നൽകിയതെന്നാണ് യുവതി പറയുന്നത്.
കഴിഞ്ഞ ദിവസം വൈഷ്ണവിയുടെ ഫേസ്ബുക്കിൽ ഭർത്താവ് മുകേഷ് പങ്കുവെച്ച കുറിപ്പിലൂടെയാണ് സംഭവം പുറമലോകം അറിയുന്നത്. വെെഷ്ണവിയുടെ ഭർത്താവായ മുകേഷിൻ്റെ അമ്മയുടെ അവിഹിത ബന്ധമറിഞ്ഞ് ചോദ്യം ചെയ്തതിനെ തുടർന്നാണ് മർദ്ദനം ഏറ്റുവാങ്ങേണ്ടി വന്നതെന്നും കുറിപ്പിൽ സൂചിപ്പിച്ചിട്ടുണ്ട്.
കുറിപ്പിൻ്റെ പൂർണ്ണ രൂപം:
നാളെ വനിതാ ദിനം… പക്ഷെ ഇപ്പോഴും ഇവിടത്തെ വനിതകൾക്ക് നിയമത്തിന്റെ ഭാഗത്തു നിന്ന് ഒരു സേഫ്റ്റി ഇല്ല എന്നുള്ളതിന്റെ ജീവിച്ചിരിക്കുന്ന സ്മാരകം ആണ് എന്റെ ഭാര്യ …. എന്റെ അമ്മയുടെ കാമുകൻ തല്ലിയതാണ്…അവിഹിത ബന്ധം അറിഞ്ഞുന്ന് കണ്ടപ്പോൾ എന്റെ ഭാര്യയെയും എന്നെയും കൊല്ലാൻ ശ്രമിച്ചത്… ഇതവളുടെ പ്രൊഫൈൽ ആണ് അവൾക്ക് വേണ്ടി ഞാൻ നിങ്ങളെ എല്ലാം അറിയിക്കുന്നു….മുഖത്തെ 3,4 എല്ലുകൾ പൊട്ടി… ശ്വാസം പോലും മര്യാദക് വലിക്കാനോ, മര്യാദക്ക് ഭക്ഷണം കഴിക്കാനോ പറ്റാതെ വേദന കൊണ്ട് പുളയുകയാണവൾ…. എന്നാൽ ഇതൊക്കെ ചെയ്ത ആൾ ഇപ്പോഴും സ്വതന്ത്രൻ ആയി നടക്കുന്നു….ഇനി അവൾക് നീതി കിട്ടണേൽ നിങ്ങൾ എല്ലാരും സഹായിക്കണം….
വിവാഹം കഴിഞ്ഞ് 6 മാസത്തിനിടയിൽ 2ആം തവണ ആണ് അവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാക്കുന്നത്… ഒരു ആഴ്ചയോളം പട്ടിണികിട്ടു വൈകിട്ട് ഞാൻ വരുമ്പോൾ മാത്രം ആണവൾ ഭക്ഷണം കഴിക്കുന്നത് (എന്റെ അമ്മ എല്ലാ ഭക്ഷണം ഉണ്ടാക്കി റൂമിൽ കേറ്റി പൂട്ടി വെക്കുകയാർന്നു അവരെ പേടിച്ചട്ട അവൾ റൂമിൽ നിന്ന് ഇറങ്ങില്ല ടോയ്ലെറ്റിൽ നിന്നും വെള്ളം കുടിച് അവിടെ ഇരുന്നു… ഞാൻ നിസ്സഹായൻ ആരുന്നു )ഡിസംബർ 12 ആം തിയതി എന്റെ അമ്മയും അവരുടെ ആങ്ങളയും ചേർന്ന് അവളെ പട്ടിക കോൽ വെച്ച് തല്ലി…. ഈ 6 മാസത്തിനിടെ അവൾ സമാധാനം സന്തോഷം എന്താണെന് അറിഞ്ഞട്ടില്ല…. ഇപ്പോൾ നിങ്ങൾ ചോദിക്കും എന്ത് ഭർത്താവ് ആടോ താൻ എന്ന്…… എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല കാരണം തല്ലാണ്ട് തന്നെ തല്ലി എന്ന് പറഞ് ശാരീരിക പീഡനം നടത്തി ഒരുപാട് തല്ലി എന്നൊക്കെ പറഞ് അവർ കേസ് കൊടുത്തേക്കുകയാണ് വനിതാ സെല്ലിൽ …. ഞാൻ തല്ലിലേലും അവർ അങ്ങനെ വരുത്തി തീർക്കും… ഞാൻ നിസ്സഹായ അവസ്ഥയിൽ ആണ്… നിങ്ങൾക് മാത്രെ ഇനി അവൾക് നീതി വാങ്ങി കൊടുക്കാൻ സാധിക്കു … എന്നെ കൊണ്ട് വിളിക്കാൻ പറ്റുന്ന എല്ലാരേം ഞാൻ വിളിച്ചു… … പക്ഷെ ആരെയൊക്കെ വിളിച്ചട്ടും ഉപകാരം ഉണ്ടായില്ല… മീഡിയയിൽ വന്നാൽ മാത്ര ഇനി അവൾക്ക് നീതി കിട്ടോളൂ… അതിനാൽ ആണ് ഞാൻ ഈ പോസ്റ്റ് ഇവിടെ ഇടുന്നത്.. ഇന്നലെ രാത്രി 9.30 നടന്നതാണ് ഈ സംഭവം ഇത്രോം നേരം ആയിട്ടും അയാൾ സ്വതന്ത്രൻ ആയി നടക്കുകയാണ്.
എന്നാൽ ഈ കുറിപ്പിന് മറുപടിയുമായാണ് വെെഷ്ണവിയുടെ ഭർത്താവിൻ്റെ സഹോരൻ സുധീഷ് രംഗത്തെത്തിയിരിക്കുന്നത്. എൻ്റെ സഹോദരൻ മുകേഷ് ഒരു പക്കാ ഫ്രോടും ക്രിമിനലുമാണെന്നും കേരളത്തിൻ്റെ പല പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ പല കേസുകളുണ്ടെന്നും സഹോദരൻ പറയുന്നു. 2012 മുതൽ ഇയ്യാൾ വിസ തട്ടിപ്പ് നടത്തി ആർഭാടമായി ജീവിക്കുകയാണെന്നും അതിനിടയിൽ കൊരട്ടി പാറക്കൂട്ടം സ്വദേശിയായ ഒരു യുവതിയുമായി ഇയാൾ അടുപ്പത്തിലാകുകയും അവരെ രഹസ്യമായി വിവാഹം കഴിച്ചുവെന്നും സുധീഷ് വെളിപ്പെടുത്തുന്നു. പിന്നീട് ആ യുവതി ഗർഭിണിയായി ശേഷം ഇയാൾ അവരുടെ ഗർഭം അബോട്ട് ചെയ്യുകയും പാലക്കാടുള്ള മറ്റൊരു യുവതിയുമായി വിവാഹ നിശ്ചയം നടത്തുകയും ചെയ്തുവെന്നാണ് സുധീഷ് പറയുന്നത്.
തുടർന്ന് ജയിലിലായ ഇയാൾ വെെഷ്ണവിയെ വിവാഹം കഴിക്കുകയും അതിനുശേഷമുണ്ടായ സംഭവങ്ങളും സുധീഷ് വിവരിക്കുന്നുണ്ട്. വൈഷ്ണവിക്കും കുടുംബത്തിനും അധികാരവും സ്വത്തും കിട്ടുന്നതിന് വേണ്ടിയാണു അവർ അമ്മയെ നിരന്തരമായി പീഡിപ്പിക്കുന്നതെന്നാണ് സുധീഷ് പറയുന്നത്. എവിടന്നോ തല്ലുവാങ്ങി അതുമുഴുവൻ അമ്മയുടെ തലയിൽ വെച്ച് മാനസികമായി തകർക്കാൻ ശ്രമിക്കുകയാണ് അവർ അമ്മ ഇപ്പോൾ ആത്മഹത്യയുടെ വക്കിൽ ആണ് അമ്മക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും വൈഷ്ണവിക്കും കുടുംബത്തിനും മാത്രമായിരിക്കുമെന്നും സുധീഷ് പറയുന്നു.