Breaking NewsMoviesNEWSTrending

വുമണ്‍ വിത്ത് എ മൂവീ ക്യാമറ: 5000 രൂപയില്‍ തീര്‍ത്ത വിദ്യാര്‍ത്ഥി സിനിമ കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയിലേക്ക്

അശ്വനി അനില്‍കുമാര്‍

ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടക്കാനിരിക്കുന്ന കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാളം സിനിമ ഇന്ന് വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സിനിമകളില്‍ അക്കാരണം കൊണ്ടല്ലാതെ തന്നെ വാര്‍ത്തകളില്‍ നിറയേണ്ട സിനിമയാണ് വുമണ്‍ വിത്ത് എ മൂവി ക്യാമറ. കേരളത്തിലെ ഒരു ചലച്ചിത്രപഠനകേന്ദ്രത്തിലെ ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് രച്ചിച്ചു നിര്‍മ്മിച്ചൊരുക്കിയ സിനിമ എന്നതിനേക്കാള്‍, വെറും 5000 രൂപയ്ക്ക് പൂര്‍ത്തിയാക്കിയ മുഴുനൂള സിനിമ എന്ന നിലയ്ക്കു കൂടി വുമണ്‍ വിത്ത് എ മൂവീ ക്യാമറ അദ്ഭുതമാവുകയാണ്.

വിദ്യാര്‍ത്ഥി കൂട്ടായ്മകളില്‍ മികച്ച സിനിമകള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ നിന്നു തന്നെ, ഫിലിമോത്സവിലെ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംശിനി ഇത്തരത്തില്‍ വിദ്യാര്‍ത്ഥി സൗഹൃദക്കൂട്ടായ്മയില്‍ നിന്ന് ഉണ്ടായ ഹിന്ദിസിനിമയാണ്. എന്നാല്‍ ഇത്രവളരെ കുറഞ്ഞചെലവില്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഒരു മലയാള കഥാസിനിമ ഇതാദ്യമാണ്.വളരെയേറെ സവിശേഷതകളുള്ള ഉള്ളടക്കവും ഘടനയുമാണ് ഈ ചിത്രത്തിന്റേത്.

ഏറെ പേര്‍ക്ക് കണക്റ്റ് ചെയ്യാന്‍ കഴിയുന്ന ചിത്രമാണിതെന്ന് എനിക്ക് തോന്നി. ക്‌ളൈമാക്‌സ് വളരെ നന്നായി ആവിഷ്‌കരിച്ചിട്ടുണ്ട്. സിനിമയെ പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയണം എന്നാണ് എന്റെ അഭിപ്രായം. ഈ ചിത്രം അത്തരത്തില്‍ പുതുതായി പറയാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നാണ് ചിത്രം മേളയിലേക്കു തെരഞ്ഞെടുക്കാന്‍ നിയുക്തമായ പ്രിവ്യൂ കമ്മിറ്റിയംഗം കൂടിയായ പ്രമുഖ യുവസംവിധായകന്‍ സജിന്‍ ബാബു പറഞ്ഞത്. സിനിമയുടെ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ ഇത് 5000 രൂപയ്ക്കു തീര്‍ത്ത വിദ്യാര്‍ത്ഥികളുടെ സിനിമയാണെന്നൊന്നും ജൂറിക്ക് അറിയില്ലായിരുന്നു. പിന്നീടാണ് അതേപ്പറ്റിയൊക്കെ കൂടുതല്‍ അറിഞ്ഞത്.

ഇത്തരത്തില്‍ യുവ തലമുറ പുതിയ ശ്രമങ്ങളും, മലയാള സിനിമയെ പുതുമയോടെ സമീപിക്കുന്നതും കാണുമ്പോള്‍ വളരെ പോസിറ്റിവ് ആയി തോന്നുന്നു. അതിലുപരി നമ്മുടെ പ്രേക്ഷകര്‍ക്ക് അവരെ സ്പര്‍ശിക്കുന്ന ആശയങ്ങളുമായി അവര്‍ കടന്നു വരുന്നു. തീര്‍ച്ചയായും യുവ സിനിമ
പ്രേമികള്‍ക്ക് വലിയ പ്രചോദനമാണ് ഈ ചിത്രമെന്ന് സജിന്‍ സാക്ഷ്യപ്പെടുത്തുന്നു.

ചിത്രത്തെപ്പറ്റി അതിന്റെ സംവിധായകന്‍ അടല്‍ കൃഷ്ണന്‍ മീഡിയമംഗളത്തോട്

ലോകസിനിമയെ തന്നെ ഇരുട്ടറയിലാക്കിയ കോവിഡിന്റെ ഉല്‍പ്പന്നമാണ് ഇത്തരമൊരു ചലച്ചിത്രചിന്തയെന്നു പറഞ്ഞാല്‍..?

അതെ. ഒരിക്കല്‍ ഞാന്‍ കേട്ടറിഞ്ഞ ഒരു ചെറിയ സംഭവം കുറച്ചുകൂടി വിശാലമായി ലോകത്തെ അറിയിക്കണം എന്ന തോന്നല്‍ 2021 ലാണ് വികസിപ്പിച്ചെടുക്കാന്‍ കഴിഞ്ഞത്. ഏറെ സിനിമകള്‍ കാണാന്‍ കഴിഞ്ഞതും, ഞങ്ങളുടെ സിനിമയുടെ സാക്ഷാത്കാരവും കോവിഡ് കാലത്തായിരുന്നു. മറ്റൊരു ചിത്രത്തിന്റെ ആലോചനയും നടക്കുന്നു.

സിനിമയുടെ പ്രതേകതകള്‍ എന്തോക്കെയാണ്?

ഇന്ത്യയിലെ തന്നെ ആദ്യത്തെ വിദ്യാര്‍ത്ഥി മാധ്യമ സംഭരംഭമായ ഫോണ്ട് ലൈവ് ലെ കൂട്ടായിമയാണ് ചിത്രത്തിനു പിന്നില്‍. മൈക്രോ ബഡ്ജറ്റ് വിഭാഗത്തില്‍ പെടുത്താവുന്ന ഈ ചിത്രം സിനിമയില്‍ യാതൊരു മുന്‍പരിചയമില്ലാത്ത ഇരുപതോളം പേരുടെ ഐക്യത്തിന്റെ ഫലമാണ്. 1960തുകളില്‍ ഉപയോഗിച്ചിരുന്ന സിനിമ ചിത്രീകരണ ശൈലിയായസിനിമ വേറിറ്റെയില്‍ കൃതൃമ വെളിച്ചമോ വോയിസ്ഓവറോ ഇല്ലാതെ സിങ്ക് സൗണ്ടില്‍ ക്യാമറ സ്വയം കൈകാര്യം ചെയ്യുന്ന രീതിയാണ് പിന്തുടര്‍ന്നത്.

അയ്യായിരം രൂപയുടെ സിനിമ എന്നൊക്കെ പറയുമ്പോള്‍… ?

സിനിമ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഒരുപാട് പണം ചെലവാക്കുന്ന മേഖലയാണെന്ന ചിന്തയില്‍ മാറ്റം വരുത്തുക എന്നത് എന്റെ ലക്ഷ്യമായിരുന്നു. 5000രൂപ പോലും ക്യാമറയ്ക്കും മറ്റുമാണ് വേണ്ടിവന്നത്. ഒരു ദിവസം കൊണ്ട് ഞങ്ങള്‍ക്ക് പരിചിതമായ എറണാകുളത്തെ ലൊക്കേഷനില്‍ എടുത്ത ചിത്രമാണിത്. പരിശീലനങ്ങള്‍ കൊണ്ട് റീടേക്ക് ഒഴിവാക്കാം എന്നതിനാല്‍ ഞങ്ങള്‍ മൂന്നു ദിവസത്തെ
പരിശീലനം നടത്തി .

ഇതൊരു സ്ത്രീപക്ഷ സിനിമയാണോ?

സിനിമയുടെ ഉള്ളടക്കത്തിനോട് നീതിപുലര്‍ത്തുന്ന പേരാണ് നല്‍കിയിരിക്കുന്നത്. സമൂഹത്തിലെ സ്ത്രീകളില്‍ ആരെയൊക്കെയോ പ്രതിനിധീകരിക്കുന്ന ഞങ്ങളുടെ ഗ്രൂപ്പില്‍ തന്നെയുള്ള മഹിതയുടെ ജീവിത്തത്തില്‍ ഉണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമയെ മുന്നോട്ടു കൊണ്ടുപോകുന്നത്. മഹിതയാണ് ഈ സിനിമയുടെ ക്യാമറ വുമണ്‍. അങ്ങനെ യാഥാര്‍ത്ഥ ജീവിതത്തെ ഒപ്പിയെടുക്കുന്ന ഈ ചിത്രം വുമണ്‍ വിത്ത് എ മൂവി ക്യാമറ ആയി.

മുഴുവനും പുതുമുഖങ്ങളാണല്ലോ?

ഞാനും ആതിര സന്തോഷുമാണ് തിരക്കഥ, ആതിരയും മഹിതയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം ശ്രീകല സന്തോഷ്, ആതിരജോസഫ്,മണികര്‍ണിക പൊന്നപ്പന്‍ ,ജിക്കി, സന്തോഷ് കുമാര്‍ എന്നിവരും വേഷമിടുന്നു. മഹിത ഛായാ്ഗ്രാഹകയും,അക്ഷയ് കുമാര്‍ അസിസ്റ്റന്റ് ഡയറക്ടറും ക്യാമറമാനും കൂടിയാണ്. ആതിര ജോസഫ്, ഫഹീം അന്വര്‍ മുഹമ്മദ്, ജിക്കി എന്നിവരാണ് സംവിധാന സഹായികള്‍

മഹിത ഒരേ സമയത്ത് പ്രധാന കഥാപാത്രവും ക്യാമറ വുമണായതും എങ്ങനെ?

അത് കാത്തിരുന്ന് കാണുക തന്നെവേണം. ഈ ചിത്രത്തിന് പിന്നിലെ പ്രചോദനവും ട്രിക്‌സും എല്ലാം പ്രീമിയര്‍ റിലീസിന് വേദിയില്‍ പറയാന്‍ പ്രതീക്ഷയോടെ കാണികളെ കാത്തിരിക്കുകയാണ് ഞങ്ങള്‍.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close